Asianet News MalayalamAsianet News Malayalam

സാമന്തയുടെ ഫോട്ടോയ്‍ക്ക് കമന്റുമായി രാകുല്‍ പ്രീത് സിംഗ്!

സാമന്ത പങ്കുവെച്ച ഫോട്ടോയ്‍ക്ക് കമന്റുമായി രാകുല്‍ പ്രീത് സിംഗ്.

On Samantha Ruth Prabhu Picture Of Something Special Rakul Preet Dropped This Comment
Author
Kochi, First Published Mar 18, 2021, 12:54 PM IST

തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിയാണ് സാമന്ത. സിനിമയ്‍ക്ക് പുറത്തെ വിശേഷങ്ങളും സാമന്ത പങ്കുവയ്‍ക്കാറുണ്ട്. ഒട്ടേറെ ഹിറ്റുകളുടെ ഭാഗമായിട്ടുണ്ട് സാമന്ത. ഇപോഴിതാ സാമന്തയുടെ പുതിയൊരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. സാമന്ത തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. രാകുല്‍ പ്രീത് സിംഗ് ഫോട്ടോയ്‍ക്ക് കമന്റുമായും രംഗത്ത് എത്തി.

സ്‍പെഷലായിട്ട് എന്തെങ്കിലും എന്നായിരുന്നു സാമന്ത ഫോട്ടോയ്‍ക്ക് ക്യാപ്ഷൻ എഴുതിയത്. മനോഹരമായ ഒരു ഫോട്ടോയിയിരുന്നു ഇത്. മനോഹരിയെന്ന് രാകുല്‍ പ്രീത് സിംഗും കമന്റിട്ടു. സാമന്തയുടെ ഭര്‍ത്താവും നടനുമായ നാഗ ചൈതന്യ എന്ത് കമന്റാകും ഇടുക എന്നാണ് താരത്തെ സ്‍നേഹിക്കുന്നവര്‍ ചോദിക്കുന്നത്. സാമന്ത തന്നെയാണ് തന്റെ ഫോട്ടോ ഷെയര്‍ ചെയ്‍ത്. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്.

സാമന്തയും നാഗ ചൈതന്യയും 2017ലാണ് വിവാഹിതരാകുന്നത്.

ശാകുന്തളം എന്ന സിനിമയിലാണ് സാമന്ത ഇപോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios