വീടിന്‍റെ ഒരു ഭാഗം രജനികാന്തിനുള്ള ക്ഷേത്രമാക്കി ആരാധകന്‍; എന്തുകൊണ്ടെന്ന ചോദ്യത്തിന് മറുപടി
മധുരയിലെ ഒരു രജനി ആരാധകനാണ് ഇതിന് പിന്നില്‍

സിനിമാതാരങ്ങളോടുള്ള ആരാധനയുടെ കാര്യത്തില്‍ തമിഴരോളം എത്തില്ല മറ്റ് നാട്ടുകാര്‍. സിനിമയ്ക്കും അതിലെ താരങ്ങള്‍ക്കും തമിഴ് ജനത കൊടുക്കുന്ന പ്രാധാന്യം എത്രയെന്നതിന്‍റെ തെളിവായി സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് എത്തി വിജയിച്ച എംജിആറിന്‍റെയും കരുണാനിധിയുടെയും ജയലളിതയുടെയും ഉദാഹരണങ്ങള്‍ മതി. പലരുടെയും പേരില്‍ അവിടെ ക്ഷേത്രം പോലുമുണ്ട്. ഇപ്പോഴിതാ രജനികാന്തിന്‍റെ പേരിലും ഒരു ക്ഷേത്രം വന്നിരിക്കുകയാണ് മധുരയില്‍. കാര്‍ത്തിക് എന്ന ആരാധകനാണ് ഇതിന് പിന്നില്‍. തന്‍റെ വീടിന്‍റെ തന്നെ ഒരു ഭാഗമാണ് കാര്‍ത്തിക് അമ്പലമാക്കി മാറ്റിയിരിക്കുന്നത്.
250 കിലോയാണ് ഉപയോഗിച്ചിരിക്കുന്ന ബിംബത്തിന്‍റെ ഭാരം. തങ്ങളെ സംബന്ധിച്ച് രജനികാന്ത് ദൈവമാണെന്നും അതിനാലാണ് ക്ഷേത്രം നിര്‍മ്മിച്ചതെന്നും കാര്‍ത്തിക് പറയുന്നു. തങ്ങള്‍ രജനികാന്തിനെ സ്നേഹിക്കുന്നുവെന്നും തന്‍റെ കുടുംബം അഞ്ച് തലമുറകളായി രജനികാന്ത് ആരാധകരാണെന്നും പറയുന്നു അദ്ദേഹം. തന്‍റെ സിനിമാ കാഴ്ച സംബന്ധിച്ച മറ്റൊരു കൌതുകം കൂടി കാര്‍ത്തിക് പങ്കുവെക്കുന്നുണ്ട്. രജനികാന്ത് ഒഴികെ മറ്റൊരു നടന്‍റെയും സിനിമകള്‍ താന്‍ കാണാറില്ല എന്നതാണ് അത്. രജനികാന്ത് ക്ഷേത്രത്തിന്‍റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ കാര്യമായി പ്രചരിക്കുന്നുണ്ട്.
അതേസമയം ജയിലറിന്‍റെ വന്‍ വിജയത്തിന് ശേഷം രജനികാന്ത് നായകനാവുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ടി ജെ ജ്ഞാനവേല്‍ ആണ്. റിതിക സിംഗ്, ദുഷറ വിജയന്‍, റാണ ദഗുബാട്ടി, ഫഹദ് ഫാസില്‍, മഞ്ജു വാര്യര്‍ എന്നിവര്‍ക്കൊപ്പം അമിതാഭ് ബച്ചനും ചിത്രത്തിന്‍റെ ഭാഗമാവുന്നുണ്ട്. 33 വർഷങ്ങൾക്ക് ശേഷമാണ് രജനിയും ബച്ചനും വീണ്ടും ഒന്നിക്കുന്നത്. ചിത്രത്തില്‍ രജനികാന്ത് പൊലീസ് വേഷത്തിലാണ് എത്തുന്നത്. അതേസമയം അമിതാഭ് ബച്ചന്‍ എത്തുന്നത് ചീഫ് പൊലീസ് ഓഫീസറെയാണ്. രജനികാന്ത് ചെയ്യുന്ന ഡ്യൂട്ടിയുടെ മേല്‍നോട്ടം വഹിക്കുന്നത് അമിതാഭ് ബച്ചന്‍റെ കഥാപാത്രമാണ്. അതേസമയം പ്രാധാന്യമുള്ള കഥാപാത്രമാണെങ്കിലും അമിതാഭ് ബച്ചന്‍റേത് ഒരു അതിഥിവേഷമാണെന്നാണ് പറയപ്പെടുന്നത്.
ALSO READ : മറ്റുള്ളവര്‍ക്ക് ഇനി വഴി മാറാം; കേരളത്തില്‍ വിജയ് ഇന്ന് ചരിത്രം കുറിക്കും!
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക