ഓപ്പറേഷൻ- ഒളിപ്പോര് എന്ന ചിത്രം ശ്രദ്ധേയമാകുന്നു.


തിരുവനന്തപുരത്ത് നിന്ന് ഹോളിവുഡ് സ്റ്റൈലില്‍ ഒരു ചിത്രം. ഓപ്പറേഷൻ: ഒളിപ്പോര് ആണ് ശ്രദ്ധ നേടുന്നത്. കടബാധ്യതയിൽ അകപ്പെട്ട സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ഒരു പക്കാ ആക്ഷൻ കോമഡി എന്റെർറ്റൈനെർ വളരെ ചെറിയ ബജറ്റില്‍ ചെയ്‍തു എന്നതാണ് ഇതിന്റെ പ്രത്യേകത. കൺഫ്യൂഷൻ തമാശകളും, ട്വിസ്റ്റുകളും, ആക്ഷനുമൊക്കെ ചേർത്തിണക്കിയതാണ് ഓപ്പറേഷൻ ഒളിപ്പോര്. സോഡാബോട്ടില്‍ ടീം ആണ് ഓപ്പറേഷൻ: ഒളിപ്പോര് എന്ന സിനിമ ചെയ്‍തിരിക്കുന്നത്.

കടബാധ്യതയിൽ അകപ്പെട്ട രണ്ട് സുഹൃത്തുക്കൾ ചേർന്ന് ഒരു ഫിനാൻസ് സ്ഥാപനം കൊള്ളയടിക്കാൻ തീരുമാനിക്കുന്നു. പക്ഷെ വളരെ യാദൃശ്ചികമായി അതെ ദിവസം അതെ സമയം മറ്റൊരു ടീം ഇതേ സ്ഥാപനം കൊള്ളയടിക്കുന്നു. അവിടെ നടക്കുന്ന ബഹളങ്ങൾക്കിടയിൽ ഈ സുഹൃത്തുക്കൾ കൊള്ളക്കാരുടെ കൂടെ അകപ്പെട്ട്‌ പോകുന്നതാണ് സിനിമയുടെ ഇതിവൃത്തം. കൊള്ളക്കാരും സിനിമയില്‍ കഥാപാത്രങ്ങളാകുന്നു അവർക്കിടയിൽ ഉണ്ടാവുന്ന കൺഫ്യൂഷൻ തമാശകളും, ട്വിസ്റ്റുകളും, ആക്ഷനുമൊക്കെ ചേർത്തിണക്കിയതാണ് ഓപ്പറേഷൻ ഒളിപ്പോര്. സോണിയുടെ തിരക്കഥയില്‍ അക്ഷയ് ആണ് ചിത്രം സംവിധാനം ചെയ്‍തത്.

ഞങ്ങൾ പണ്ട് മുതലേ കോമഡി ഇഷ്‍ടപ്പെടുന്നവരാണ്. ഇതുവരെ ചെയ്‍തതിനേക്കാൾ വലിയ സ്കെയിലിൽ കഥ പറയണം എന്ന് കുറെ ആൾ ആയി ആഗ്രഹിച്ചിരുന്നു. അങ്ങനെ ഒരു ഷോർട് ഫിലിം ചെയ്യാൻ തീരുമാനിച്ചു. പക്ഷെ പറയാൻ ഉദ്ദേശിച്ച കഥയ്ക്ക് ഒരു ഷോർട് ഫിലിമിനെക്കാളും നീളം കൂടുതലായിരുന്നു. എന്നാൽ സിനിമയുടെ നീളം ഇല്ലതാനും. അങ്ങനെ രണ്ടിനും നടുക്കുള്ള ഒരു മണിക്കൂർ സിനിമയിൽ എത്തിച്ചേർന്നുവെന്നാണ് സിനിമയുടെ പ്രവര്‍ത്തകര്‍ പറയുന്നത്.

മനു ആണ് ഓപ്പറേഷൻ ഒളിപ്പോര് എഡിറ്റ് ചെയ്‍തത്.