നിലവില്‍ തമിഴില്‍ റിലീസിന് ഒരുങ്ങുന്ന ഏറ്റവും വലിയ സിനിമ ലിയോ ആണ്.

ല്ലാ ഭാഷകളിലും അഭിനേതാക്കളോട് പ്രത്യേക പ്രിയമുള്ളവരാണ് ആളുകൾ. ഫാൻസുകാരും സിനിമാസ്വാദകരും എല്ലാം ഇക്കൂട്ടത്തിൽ ഉണ്ടാകും. എന്തിനേറെ സ്വന്തം ഇന്റസ്ട്രിയിൽ ഉള്ള അഭിനേതാക്കൾ തന്നെ സഹപ്രവർത്തകരുടെ ആരാധകർ ആണ്. എത്ര മുൻനിര താരങ്ങൾ ഉണ്ടായിരുന്നാലും ഇവരുടെ ജനസമ്മതിയിൽ മാറ്റങ്ങൾ വന്നു കൊണ്ടിരിക്കും. പുതിയ സിനിമയുടെ അടിസ്ഥാനത്തിലോ, വേറെ എന്തെങ്കിലും പ്രശ്നങ്ങൾ കൊണ്ടും ഇത്തരം മാറ്റങ്ങൾ ഉണ്ടാകാറുണ്ട്. അത്തരത്തിൽ സെപ്റ്റംബർ മാസത്തിൽ ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ നടന്മാരുടെ ലിസ്റ്റ് പുറത്തു വിട്ടിരിക്കുകയാണ് ഇപ്പോൾ. 

പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയ ആണ് പട്ടിക പങ്കുവച്ചിരിക്കുന്നത്. ഇക്കൂട്ടത്തിൽ ഒന്ന് മുതൽ മൂന്ന് വരെയുള്ള സ്ഥാനങ്ങളിൽ യഥാക്രമം വിജയ്, അജിത്ത്, സൂര്യ എന്നിവരാണ് ഉള്ളത്. ജയിലർ എന്ന ബ്ലോക്സ് ബസ്റ്റർ ചിത്രത്തിന് വിദേശത്ത് അടക്കം ജനശ്രദ്ധനേടാൻ സാധിച്ചെങ്കിലും നാലാം സ്ഥാനത്തേക്ക് രജനികാന്ത് തള്ളപ്പെട്ടിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. 

ജനപ്രീതിയിൽ മുന്നിലുള്ള 10 നടന്മാർ 

  1. വിജയ്
  2. അജിത്ത്
  3. സൂര്യ
  4. രജനികാന്ത്
  5. ധനുഷ്
  6. കമൽഹാസൻ
  7. വിക്രം 
  8. വിജയ് സേതുപതി 
  9. ശിവകാർത്തികേയൻ
  10. കാർത്തി

ഈ വർഷം ജനുവരിയിലെ ലിസ്റ്റ് പ്രകാരം കമൽ ഹാസൻ അഞ്ചാം സ്ഥാനത്തായിരുന്നു. എന്നാൽ ഇത്തവണ അഞ്ചാം സ്ഥാനത്തേക്ക് ധനുഷ് എത്തിയതോടെ കമൽഹാസന് ആറാം സ്ഥാനത്തിൽ ത‍ൃപ്തിപ്പെടേണ്ടി വന്നിട്ടുണ്ട്. ഏഴാം സ്ഥാനത്തായിരുന്ന ശിവകാർത്തികേയൻ ഇത്തവണ ഒൻപതാം സ്ഥാനത്താണ്. വിജയ് സേതുപതി എട്ടും വിക്രം ഏഴുമാണ് ഇപ്പോൾ. ജനുവരിയിൽ വിക്രം എട്ടും വിജയ് സേതുപതി ഒൻപതും സ്ഥാനങ്ങളിൽ ആയിരുന്നു.

ഹൃദയത്തിലിടം നേടി ഒരു അമ്മയും മകനും; പ്രേക്ഷക മനം നിറച്ച് 'റാഹേൽ മകൻ കോര'- റിവ്യു

നിലവില്‍ തമിഴില്‍ റിലീസിന് ഒരുങ്ങുന്ന ഏറ്റവും വലിയ സിനിമ ലിയോ ആണ്. വിജയ് ആണ് നായകന്‍. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം ഒക്ടോബര്‍ 19ന് തിയറ്ററുകളില്‍ എത്തും. അതേസമയം, ലിയോയുടെ കേരള ബുക്കിംഗ് നാളെ മുതല്‍ ആരംഭിക്കുമെന്ന് വിതരണക്കാരായ ഗോകുലം മൂവീസ് അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..