ഒന്നാമത് സാമന്ത, മറ്റുള്ളവര്‍ ആരൊക്കെ?, താരങ്ങളുടെ പട്ടികയില്‍ രണ്ട് മലയാളി നടിമാരും
യുവ നടി ശ്രീലീല തെലുങ്ക് താരങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തിയത് സര്‍പ്രൈസായി.

തെലുങ്കില്‍ ജനപ്രീതിയില്‍ മുന്നിലെത്തിയ നായിക താരം സാമന്ത. ഒക്ടോബര് മാസത്തിലാണ് സാമന്ത മുന്നിലെത്തിയിരിക്കുന്നത്. ഒക്ടോബറില്‍ മുൻ നിരയിലുള്ള പത്ത് താരങ്ങളുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. പ്രമുഖ മീഡിയോ കണ്‍സള്‍ട്ടിംഗായ ഓര്‍മാക്സാണ് താരങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുന്നത്.
സാമന്ത നായികയായി വേഷമിട്ടതില്‍ ഖുഷിയാണ് ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. വിജയ് ദേവെരകൊണ്ട നായകനായി പ്രദര്‍ശനത്തിനെത്തിയ ചിത്രം വൻ വിജയമായി മാറിയതാണ് നായിക എന്ന നിലയില്‍ സാമന്തയ്‍ക്കും ഗുണകരമായി മാറിയത് എന്നാണ് ഓര്‍മാക്സിന്റെ റിപ്പോര്‍ട്ട്. സാമന്ത ആരാധ്യ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ വേഷമിട്ടത്. കാജല്‍ അഗര്‍വാളാണ് രണ്ടാം സ്ഥാനത്തത്തെത്തിയത്.
യുവ നടി ശ്രീലീല മൂന്നാമത്തെ താരമായി പട്ടികയില്‍ ഇടംനേടി എന്നതാണ് പട്ടികയിലെ ഒരു പ്രധാന പ്രത്യേകത. ബാലയ്യ നായകനായ ഭഗവന്ത് കേസരി സിനിമ വൻ ഹിറ്റായി മാറിയപ്പോള്‍ പ്രധാന സ്‍ത്രീ വേഷത്തില്‍ എത്തി ശ്രദ്ധയാകര്‍ഷിക്കാനായത് ശ്രീലീലയ്‍ക്കും ഗുണകരമായി എന്നാണ് ലഭ്യമാകുന്ന റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. ശ്രീലീല നായികയായി നിരവധി തെലുങ്ക് ചിത്രങ്ങള്‍ ചിത്രീകരണം നടക്കുന്നുണ്ട് എന്നും റിപ്പോര്‍ട്ടുണ്ട്. മിസ്റ്റര്‍ ഷെട്ടി മിസ് പൊലിഷെട്ടി സിനിമ വൻ ഹിറ്റായപ്പോള്‍ നായികയായി തിളങ്ങിയ നടി അനുഷ്‍ക ഷെട്ടി നാലാം സ്ഥാനത്ത് എത്തി എന്നതും ഓര്‍മാക്സ് മീഡിയ പുറത്തുവിട്ട ഒക്ടോബര്‍ മാസത്തെ പട്ടികയുടെ ഒരു പ്രത്യേകതയാണ്.
സായ് പല്ലവിയാണ് അനുഷ്‍കയുടെ പിന്നില്‍. രശ്‍മിക മന്ദാന ആറാം സ്ഥാനത്തെത്തി. മലയാളി നടിയുമായി കീര്‍ത്തി സുരേഷാണ് താരങ്ങളുടെ പട്ടികയില്‍ ഏഴാമത് എത്തിയത്. തമന്ന, പൂജ, ഹെഗ്‍ഡെ എന്നീ താരങ്ങള്‍ക്ക് പിന്നില്‍ പത്താം സ്ഥാനത്ത് മലയാളി നടി അനുമ പരമേശ്വരനും ഇടംനേടാനായി.
Read More: സുരേഷ് ഗോപിയോട് ഏറ്റുമുട്ടാൻ പൊന്നും താരം, എസ് ജെ സൂര്യ മലയാളത്തിലേക്കോ?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക