മലയാളത്തില്‍ വീണ്ടും ഒരു താരവിവാഹം.  നടി അനശ്വരയാണ് വിവാഹിതയാകുന്നത്.

ഞായറാഴ്‍ചയായിരുന്നു അനശ്വരയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്.  മറൈൻ എൻജിയറായ ദിൻഷിത്ത് ദിനേശാണ് വരൻ. അടുത്ത വര്‍ഷമായിരിക്കും വിവാഹം. ഓര്‍മയില്‍ ഒരു ശിശിരം എന്ന സിനിമയിലൂടെ ശ്രദ്ധേയയായ നടിയാണ് അനശ്വര. കലോത്സവ വേദിയില്‍ നിന്ന് സിനിമയിലേക്ക് എത്തിയ താരമാണ് അനശ്വര. കണ്ണൂര്‍ യൂണിവേഴ്‍സിറ്റിയില്‍ കലാതിലകമായിരുന്നു.