Asianet News MalayalamAsianet News Malayalam

'മിന്നല്‍ മുരളി'യിലെ 'ഉഷ'യ്‍ക്കൊപ്പം സുബീഷ് സുധി; 'ഒരു ഭാരത സർക്കാർ ഉൽപ്പന്നം' വരുന്നു

ആശാവർക്കർമാരുടെ ദൈനംദിന ജീവിതം ഒരു സിനിമയിൽ പശ്ചാത്തലമായി വരുന്നത് ഇത് ആദ്യമായാണ്

oru bharatha sarkar ulpannam malayalam movie first look poster subish sudhi nsn
Author
First Published Nov 16, 2023, 9:33 PM IST

ഭവാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ നിസാം റാവുത്തർ എഴുതി ടി വി രജ്ഞിത്ത് സംവിധാനം ചെയ്യുന്ന ഒരു ഭാരത സർക്കാർ ഉൽപ്പന്നം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. സുബീഷ് സുധി, ഷെല്ലി എന്നിവർ മുഖ്യകഥാപാത്രങ്ങളായി എത്തുന്ന ചിത്രം ടി വി കൃഷ്ണൻ തുരുത്തി, രജ്ഞിത്ത് ജ​ഗന്നാഥൻ, കെ.സി രഘുനാഥൻ എന്നിവരാണ് നിർമ്മിച്ചിരിക്കുന്നത്. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സുബീഷ് സുധി മുഖ്യകഥാപാത്രമായി എത്തുന്ന ആദ്യചിത്രമാണ് ഒരു ഭാരത സർക്കാർ ഉൽപ്പന്നം. അമ്പതോളം സിനിമാതാരങ്ങൾ തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടത്. 

ഒരു ബൈക്കിൽ യാത്രചെയ്യുന്ന അച്ഛനും അമ്മയും നാല് മക്കളും അടങ്ങുന്ന ഒരു കുടുംബത്തിന്റെ ചിത്രമാണ് ഫസ്റ്റ്ലുക്ക് പോസ്റ്ററിലുള്ളത്. മിന്നൽ മുരളിയിലെ ഉഷ എന്ന കഥാപാത്രത്തിന് ശേഷം ഷെല്ലി ചെയ്യുന്ന മറ്റൊരു ശക്തമായ കഥാപാത്രമാണ് ഈ സിനിമയിലേത്. അജു വർ​ഗീസ്, ലാൽ ജോസ്, ജാഫർ ഇടുക്കി, ജോയ്മാത്യു, വിനീത് വാസുദേവൻ, ​ഗൗരി ജി കിഷൻ, വിജയ് ബാബു, ദർശന എസ് നായർ, ഹരീഷ് കണാരൻ, ​ഗോകുലൻ, റിയാ സൈറ തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

 

ആശാവർക്കർമാരുടെ ദൈനംദിന ജീവിതം ഒരു സിനിമയിൽ പശ്ചാത്തലമായി വരുന്നത് ഇത് ആദ്യമായാണ്. മുരളി കെ.വി രാമന്തളി സഹനിർമ്മാതാവായ ഈ ചിത്രത്തിന്റെ ഛായാ​ഗ്രഹണം നിർവഹിച്ചത് അൻസർ ഷായാണ്. ക്രിയേറ്റീവ് പ്രൊഡ്യൂസർ- രഘുരാമവർമ്മ, എക്സികുട്ടീവ് പ്രൊഡ്യുസർ- നാ​ഗരാജ് നാനി, എഡിറ്റർ- ജിതിൻ ഡി.കെ, സം​ഗീതം- അജ്മൽ ഹസ്ബുള്ള, അൻവർ അലി, വൈശാഖ് സു​ഗുണൻ എന്നിവരാണ് ​ഗാനങ്ങൾ എഴുതിയിട്ടുള്ളത്. മേക്കപ്പ്- റോണക്സ് സേവ്യർ, കോസ്റ്റ്യൂം- സമീറ സനീഷ്, പ്രൊഡക്ഷൻ കണ്ട്രോളർ- ദീപക് പരമേശ്വരൻ, സ്റ്റിൽസ്- അജി മസ്ക്കറ്റ്, പിആർ & മാർക്കറ്റിം​ഗ്- കണ്ടന്റ് ഫാക്ടറി മീഡിയ, പിആർഒ- എ.എസ് ദിനേശ്,  പബ്ലിസിറ്റി ഡിസൈൻ- യെല്ലോ ടൂത്ത്. ജനുവരിയിൽ ചിത്രം തീയ്യേറ്ററുകളിലെത്തും.

ALSO READ : ജവാനോ പഠാനോ ​ഗദര്‍ രണ്ടോ അല്ല, ഈ വര്‍ഷം നിര്‍മ്മാതാവിന് ഏറ്റവുമധികം ലാഭം നേടിക്കൊടുത്ത ഹിന്ദി ചിത്രം മറ്റൊന്ന്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios