Asianet News MalayalamAsianet News Malayalam

'ഒരു ഭാരത സർക്കാർ ഉത്പന്നം' സിനിമയുടെ പേരിലെ 'ഭാരതം' വെട്ടണമെന്ന് സെന്‍സര്‍ ബോര്‍ഡ്

ലാൽ ജോസ് ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ സുബീഷ് സുധിയാണ് ചിത്രത്തിലെ പ്രധാന താരം. ടി വി രഞ്ജിത്ത് ആണ് സംവിധാനം ചെയ്യുന്നത്.

oru bharatha sarkar ulpannam sensor board axe bharath from movie title vvk
Author
First Published Mar 2, 2024, 11:31 AM IST

കൊച്ചി: ഒരു ഭാരത സർക്കാർ ഉത്പന്നം എന്ന ചിത്രത്തിന്‍റെ പേര് മാറ്റണമെന്ന് സെന്‍സര്‍ ബോര്‍ഡ്. പേരില്‍  ഭാരതം എന്ന പേര് ഒഴിവാക്കണം എന്നാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരിക്കുന്നത്. അതേ സമയം നിവൃത്തി ഇല്ലെങ്കില്‍ പേര് മാറ്റും എന്നാണ് അണിയറക്കാര്‍ അറിയിക്കുന്നത്. ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. ചിത്രം മാര്‍ച്ച് 8നാണ് തീയറ്ററില്‍ എത്തുന്നത്. 

ലാൽ ജോസ് ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ സുബീഷ് സുധിയാണ് ചിത്രത്തിലെ പ്രധാന താരം. ടി വി രഞ്ജിത്ത് ആണ് സംവിധാനം ചെയ്യുന്നത്. ഭവാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ രഞ്ജിത് ജഗന്നാഥൻ, ടി വി കൃഷ്ണൻ തുരുത്തി, രഘുനാഥൻ കെ സി എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്.

സോഷ്യോ പൊളിറ്റിക്കൽ സറ്റയർ വിഭാഗത്തിൽ പെടുന്ന ചിത്രമാണ് ഇത്. തിരക്കഥ ഒരുക്കിയിരിക്കുന്നത് നിസാം റാവുത്തർ ആണ്. മിന്നൽ മുരളിയിലൂടെ ശ്രദ്ധേയയായ ഷെല്ലിയാണ് നായിക. അജു വർഗീസ്, ഗൗരി ജി കിഷൻ, ദർശന എസ് നായർ, ജാഫര്‍ ഇടുക്കി, വിനീത് വാസുദേവൻ, ലാൽ ജോസ്, ഗോകുലൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

അൻസാർ ഷാ ആണ് ഛായാഗ്രഹണം. രഘുനാഥ്‌ വർമ്മ ക്രിയേറ്റീവ് ഡയറക്ടർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നാഗരാജ്, എഡിറ്റർ  ജിതിൻ ടി കെ, സംഗീതം അജ്മൽ ഹസ്ബുള്ള, മേക്കപ്പ് റോണക്‌സ് സേവ്യർ, വസ്ത്രാലങ്കാരം സമീറ സനീഷ്, ആർട്ട് ഷാജി മുകുന്ദ്

ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ, നിതിൻ എം എസ്, പ്രൊഡക്ഷൻ കണ്ട്രോളർ ദീപക് പരമേശ്വരൻ, സൗണ്ട് ഡിസൈനർ രാമഭദ്രൻ ബി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് വിനോദ് വേണുഗോപാൽ, സ്റ്റിൽസ് അജി മസ്‌കറ്റ്, ഡിസൈൻ യെല്ലൊ ടൂത്ത്. പി ആർ&  മാർക്കറ്റിംഗ് കണ്ടന്റ് ഫാക്ടറി. ചിത്രത്തിന്‍റെ ട്രെയിലറും ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. 

ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സറെ യുഎസില്‍ വെടിവച്ചു കൊന്നു

"ഒരു തമിഴ് സിനിമയ്ക്കും ഇങ്ങനെ കണ്ടിട്ടില്ല": മഞ്ഞുമ്മലിനെക്കുറിച്ച് വൈറലായ ചെന്നൈ തീയറ്ററുടമയുടെ വാക്കുകള്‍

Latest Videos
Follow Us:
Download App:
  • android
  • ios