അജു വർഗീസും ഷമ്മി തിലകനും തമ്മിലുള്ള സംഭാഷണങ്ങളാണ് ടീസറിലുള്ളത്. 

ജോജു ജോര്‍ജ് നായകനാകുന്ന പുതിയ സിനിമ ഒരു താത്വിക അവലോകനത്തിന്റെ ടീസർ പുറത്തുവിട്ടു. ചിത്രം ഒരു മുഴുനീള ആക്ഷേപഹാസ്യം ആയിരിക്കുമെന്ന് ഉറപ്പ് നൽകുന്നതാണ് ടീസർ. അജു വർഗീസും ഷമ്മി തിലകനും തമ്മിലുള്ള സംഭാഷണങ്ങളാണ് ടീസറിലുള്ളത്. രാഷ്ട്രീയ പ്രസ്ഥാനങ്ങളെക്കുറിച്ചുള്ള രസകരമായ സംഭാഷണങ്ങളാണ് ടീസറിൽ ഉള്ളത്.

അഖില്‍ മാരാര്‍ തിരക്കഥ യെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഒരു താത്വിക അവലോകനം’. സലിം കുമാര്‍, മേജര്‍ രവി, ശ്രീജിത്ത് രവി, ബാലാജി ശര്‍മ്മ, ജയകൃഷ്ണന്‍, മാമുക്കോയ, പ്രശാന്ത് അലക്‌സ്, സജി വെഞ്ഞാറമൂട്, ശൈലജ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

യോഹാന്‍ ഫിലിംസിന്‍റെ ബാനറില്‍ ഡോ. ഗീവര്‍ഗീസ് യോഹന്നാന്‍ ആണ് നിര്‍മ്മാണം. മാക്സ് ലാബ് സിനിമ തീയേറ്ററുകളില്‍ എത്തിക്കും.

YouTube video player