Asianet News MalayalamAsianet News Malayalam

ആര്‍ആര്‍ആര്‍ ചിത്രത്തെ പുകഴ്ത്തി ഓസ്കാര്‍ ജേതാവ് ജെസീക്ക ചാസ്റ്റെയന്‍

ഹോളിവുഡിലെ പ്രമുഖര്‍ ഇതിനകം തന്നെ ചിത്രത്തെ പുകഴ്ത്തി രംഗത്ത് എത്തിയിട്ടുണ്ട്. അതില്‍ ഏറ്റവും ഒടുവില്‍ രംഗത്ത് എത്തിയത് ജെസീക്ക ചാസ്റ്റെയനാണ്. 

Oscar Winner Jessica Chastain Reviews RRR: "Watching This Film Was Such A Party"
Author
First Published Jan 8, 2023, 9:38 AM IST

ഹോളിവുഡ്: ഇന്ത്യയില്‍ ഇറങ്ങിയ ചിത്രങ്ങളില്‍ ആഗോളതലത്തില്‍ അടുത്തക്കാലത്ത് ഏറ്റവും ശ്രദ്ധിക്കപ്പെട്ട പടം ഏതാണ്. അത് തീര്‍ച്ചയായും ആര്‍ആര്‍ആര്‍ ആയിരിക്കും. എസ് എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രം അടുത്തിടെ ന്യൂയോര്‍ക്ക് ഫിലിം ക്രിട്ടിക്‌സ് സര്‍ക്കിള്‍ അവാര്‍ഡ് അടക്കം കരസ്ഥമാക്കിയിരുന്നു. ഓസ്കാര്‍ അവാര്‍ഡിന്‍റെ പടിവാതിക്കലാണ് ഈ ചിത്രം എന്നാണ് വിവരം. 

ഹോളിവുഡിലെ പ്രമുഖര്‍ ഇതിനകം തന്നെ ചിത്രത്തെ പുകഴ്ത്തി രംഗത്ത് എത്തിയിട്ടുണ്ട്. അതില്‍ ഏറ്റവും ഒടുവില്‍ രംഗത്ത് എത്തിയത് ജെസീക്ക ചാസ്റ്റെയനാണ്. ഓസ്കാര്‍ ജേതാവായ നടി ട്വിറ്ററിലൂടെയാണ് ചിത്രത്തെ പുകഴ്ത്തിയത്. ഈ ചിത്രം കാണുന്നത് തന്നെ ഒരു പാര്‍ട്ടിയാണ് എന്നാണ് നടി വിശേഷിപ്പിച്ചത്. അതേ സമയം ജെസീക്കയുടെ ട്വീറ്റ് ആര്‍ആര്‍ആര്‍ സിനിമയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൌണ്ട് റീട്വീറ്റ് ചെയ്തിട്ടുണ്ട്. ജെസീക്ക നിങ്ങള്‍ ഈ ചിത്രം ആസ്വദിച്ചു എന്നറിഞ്ഞത് ഞങ്ങളെ സന്തോഷിപ്പിക്കുന്ന എന്ന സന്ദേശത്തോടെയാണ് ആര്‍ആര്‍ആര്‍ അണിയറക്കാരുടെ ട്വീറ്റ്. 

അതേ സമയം തന്നെ ആര്‍ആര്‍ആര്‍ ബാഫ്റ്റ അവാര്‍ഡിനുള്ള ഇംഗ്ലീഷ് ഇതര ഭാഷ വിഭാഗത്തില്‍ മികച്ച സിനിമകളുടെ  ലോംഗ്‌ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്. നിർമ്മാതാക്കളാണ് സോഷ്യൽ മീഡിയയിൽ ഈ കാര്യം പ്രഖ്യാപിച്ചത്. “ആർആർആർ ബാഫ്റ്റ ഫിലിം അവാർഡുകളുടെ ലോംഗ്‌ലിസ്റ്റിൽ ഉള്‍പ്പെട്ട കാര്യം സന്തോഷകരമാണ്. എല്ലാവർക്കും നന്ദി.". ജനുവരി 19 നാണ് ബാഫ്റ്റയുടെ അവസാന നോമിനേഷനുകൾ. ഫെബ്രുവരി 19 നാണ് ബാഫ്റ്റ അവാർഡുകൾ പ്രഖ്യാപിക്കുന്നത്.

നേരത്തെ മികച്ച ഇംഗ്ലീഷ് ഇതര ഭാഷാചിത്രം, മികച്ച ഗാനം എന്നീ വിഭാഗങ്ങളിലായി രണ്ട് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ക്കും ആര്‍.ആര്‍.ആര്‍. നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. ജനുവരി 11 നാണ് ലോസ് ആഞ്ചലസിലാണ് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് പ്രഖ്യാപിക്കുക.

2022 ല്‍ ഏപ്രിലിലാണ് ആര്‍ആര്‍ആര്‍ റിലീസ് ചെയ്തത്. ബോക്സ് ഓഫീസില്‍ 2000 കോടിയോളം ചിത്രം നേടിയെന്നാണ് കണക്ക്. ഹോളിവുഡിൽ നിന്നുള്ള പ്രമുഖരായ ആരോൺ സ്റ്റുവർട്ട് ആൻ, ഡാനിയൽ ക്വാൻ, എഡ്ഗർ റൈറ്റ്, ലാറി കരാസ്വെസ്‌കി, ജോസഫ് മോർഗൻ തുടങ്ങിയവര്‍ നേരത്തെ ചിത്രത്തെ പ്രശംസിച്ച് രംഗത്ത് എത്തിയിരുന്നു.

'ഹി ഈസ് എ മോൺസ്റ്റർ'; 'വാള്‍ട്ടയര്‍ വീരയ്യ' ആയി നിറഞ്ഞാടി ചിരഞ്ജീവി- ട്രെയിലർ

2022 ലെ ഇഷ്ട സിനിമകളുടെ ലിസ്റ്റ് പുറത്തുവിട്ട് ഒബാമ; ആര്‍ആര്‍ആര്‍ കാണാന്‍ നിര്‍ദേശിച്ച് ഫോളോവേര്‍സ്.!
 

Follow Us:
Download App:
  • android
  • ios