അതേ സമയം ചിത്രത്തിന്‍റെ 21 ദിവസം എടുത്ത് ചിത്രീകരിച്ച രംഗങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്ക് നഷ്ടമായേന്നും അത് വലിയ പരാജയത്തിലേക്ക് നയിച്ചെന്നും ഐശ്വര്യ പറഞ്ഞിരുന്നു. 

ചെന്നൈ: തമിഴ് സിനിമയിലെ ഈ വര്‍ഷത്തെ ഇതുവരെയുള്ള ഏറ്റവും വലിയ പരാജയമായിരുന്നു രജനികാന്ത് മുഖ്യവേഷത്തില്‍ എത്തിയ ലാല്‍ സലാം. 90 കോടിയോളം മുടക്കിയിട്ടും മുടക്കുമുതലിന്‍റെ പകുതി പോലും നേടാന്‍ ചിത്രത്തിന് ആയില്ല. രജനികാന്തിന്‍റെ സമീപകാലത്തെ ഏറ്റവും വലിയ പരാജയമാണ് മകള്‍ ഐശ്വര്യ രജനികാന്ത് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം. 

രജനികാന്ത് ചിത്രത്തില്‍ ഒരു എക്സറ്റന്‍റഡ് ക്യാമിയോ റോളിലാണ് എത്തിയത്. വിഷ്ണു വിശാല്‍ ആയിരുന്നു ചിത്രത്തിലെ പ്രധാന നായകന്‍. വിക്രാന്തും ചിത്രത്തില്‍ ഉണ്ടായിരുന്നു. എആര്‍ റഹ്മാനായിരുന്നു ചിത്രത്തിന്‍റെ സംഗീതം. ലൈക്ക പ്രൊഡക്ഷന്‍സായിരുന്ന നിര്‍മ്മാതാക്കള്‍. എന്നാല്‍ ചിത്രം എവിടെയും കാര്യമായി പ്രതികരണം സൃഷ്ടിച്ചില്ല. മൊത്തം ബോക്സോഫീസ് കളക്ഷന്‍ പോലും 30 കോടി എത്തിയില്ലെന്നാണ് വിവരം. 

അതേ സമയം ചിത്രത്തിന്‍റെ 21 ദിവസം എടുത്ത് ചിത്രീകരിച്ച രംഗങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്ക് നഷ്ടമായേന്നും അത് വലിയ പരാജയത്തിലേക്ക് നയിച്ചെന്നും ഐശ്വര്യ പറഞ്ഞിരുന്നു. അതേ സമയം ചിത്രത്തിന്‍റെ ഒടിടി അവകാശം സ്വന്തമാക്കിയ നെറ്റഫ്ലിക്സ് ഈ ഡീലില്‍ നിന്നും പിന്നോട്ട് പോയി എന്ന വിവരവും പുറത്തുവരുന്നുണ്ട്. 

നേരത്തെ മാര്‍ച്ചില്‍ ചിത്രം നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീം ചെയ്യും എന്ന് അറിയിച്ചിരുന്നെങ്കിലും ഇതുവരെ എത്തിയിരുന്നില്ല. നേരത്തെ മാര്‍ച്ച് 8, മാര്‍ച്ച് 21, മാര്‍ച്ച് 29 ദിവസങ്ങള്‍ ലാല്‍ സലാം സ്ട്രീം ചെയ്യും എന്ന് വാര്‍ത്തകള്‍ വന്നെങ്കിലും പടം എത്തിയില്ല. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം നെറ്റ്ഫ്ലിക്സ് ലാല്‍ സലാം സ്ട്രീമിംഗ് കരാറില്‍ നിന്നും പിന്‍മാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 

അതേ സമയം 123 തെലുങ്ക് റിപ്പോര്‍ട്ട് പ്രകാരം ലാല്‍ സലാം ചിത്രത്തിന്‍റെ സാറ്റ്ലെറ്റ് പാര്‍ട്ണറായ സണ്‍ടിവിയുടെ പ്ലാറ്റ്ഫോമായ സണ്‍ നെക്സ്റ്റില്‍ ഒടിടിയായി ചിത്രം എത്തുമെന്നാണ് വിവരം. ഏപ്രില്‍ 12 ആണ് സ്ട്രീമിംഗ് ഡേറ്റായി പറയുന്നത്. എന്നാല്‍‌ ഇതില്‍ ഔദ്യോഗിക സ്ഥിരീകരണം ഇല്ല. എന്നാല്‍‌ ഇത് വന്‍തുര ഡീല്‍ അല്ലെന്നാണ് വിവരം. എന്തായാലും തീയറ്റര്‍ പരാജയത്തിന് ശേഷം രജനികാന്ത് പ്രധാന വേഷത്തില്‍ എത്തിയ ചിത്രത്തിന് വന്‍ തിരിച്ചടിയാണ് പുതിയ സംഭവം. 

'ദി കേരള സ്റ്റോറി' ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്യുന്നു; ഡേറ്റ് പ്രഖ്യാപിച്ചു

'വര്‍ഷങ്ങള്‍ക്ക് ശേഷ'ത്തില്‍ ലോകേഷിന് വച്ച വേഷം പിന്നീട് ആ നടനാണ് ചെയ്തത്; വെളിപ്പെടുത്തി വിനീത് ശ്രീനിവാസന്‍

​​​​​​​asianet news live