ഫറൂഖ് അബ്ദുള്‍ റഹിമാന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം
1970 കളിലെ അടിയന്തരാവസ്ഥ പശ്ചാത്തലമാക്കി ഫറൂഖ് അബ്ദുള്‍ റഹിമാന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒഴിയാതെ. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. ഇൻസൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ ബാനറിൽ മേതിൽ കോമളൻകുട്ടി നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം സോണി സുകുമാരൻ നിർവഹിക്കുന്നു.

മേതിൽ സതീശൻ എഴുതിയ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു. എഡിറ്റർ പ്രേംസായ്, കല പ്രമോദ് പള്ളിയിൽ, കോസ്റ്റ്യൂംസ് ലത മോഹൻ, സൗണ്ട് ഡിസൈൻ ആന്റ് മിക്സ് ഗണേഷ് മാരാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബിൻസ് ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ രാധാകൃഷ്ണൻ ചേലേരി, പി ആർ ഒ- എ എസ് ദിനേശ്.
