'നക്ഷത്തിരം നകര്‍കിരത്' എന്ന ചിത്രം കണ്ടവരുടെ പ്രതികരണങ്ങള്‍. 

പാ രഞ്‍ജിത്ത് സംവിധാനം ചെയ്‍ത് ഇന്ന് പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് 'നക്ഷത്തിരം നകര്‍കിരത്'. കാളിദാസ് ജയറാം ആണ് ചിത്രത്തില്‍ നായകനായി എത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു സിനിമയാണ് ഇത് എന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍.

ബ്രില്ല്യന്റ് മേയ്‍ക്കിംഗ് എന്നാണ് ചിത്രം കണ്ട എൻ സായ് ചരണ്‍ ട്വീറ്റ് ചെയ്‍തിരിക്കുന്നത്. മസ്റ്റ് വാച്ച് എന്നും സായ് ചരണ്‍ ട്വീറ്റ് ചെയ്‍തിരിക്കുന്നു,പാ രഞ്‍ജിത്തിന്റെ വിഷ്വല്‍ സ്റ്റോറി ടെല്ലിംഗിലെ മികവിനെ പ്രശംസിക്കുന്നതാണ് സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍ ഏറെയും. യഥാര്‍ഥ രാഷ്ട്രീയത്തെ കുറിച്ച് സംസാരിക്കുന്നതാണ് ചിത്രമെന്ന് അഭിപ്രായങ്ങള്‍ വരുന്നു.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

പാ രഞ്‍ജിത്തിന്റേതായി ഇതിനുമുമ്പ് പുറത്തെത്തിയത് ഒടിടി റിലീസ് ആയെത്തി വലിയ പ്രേക്ഷക സ്വീകാര്യത നേടിയ 'സര്‍പട്ട പരമ്പരൈ' ആണ്. റൊമാന്‍റിക് ഡ്രാമ വിഭാ​ഗത്തില്‍ പെടുന്ന 'നക്ഷത്തിരം നകര്‍കിരത്' പാ രഞ്‍ജിത്തിന്‍റെ മുന്‍ സിനിമകളില്‍ നിന്ന് തികച്ചും വ്യത്യസ്‍തമായിരിക്കുമെന്ന പുറത്തെത്തിയ പ്രൊമോഷണല്‍ മെറ്റീരിയലുകള്‍ തന്നെ സാക്ഷ്യപ്പെടുത്തിയിരുന്നു. തന്റെ അരങ്ങേറ്റ ചിത്രമായിരുന്ന 'ആട്ടക്കത്തി'ക്കു ശേഷം പാ രഞ്‍ജിത്ത് സംവിധാനം ചെയ്യുന്ന റൊമാന്‍റിക് ഡ്രാമയുമാണ് ഇത്. കാളിദാസ് നായകനാവുന്ന ചിത്രത്തില്‍ നായികയായത് ദുഷറ വിജയന്‍ ആണ്. കലൈയരശന്‍, ഹരി കൃഷ്‍ണന്‍, സുബത്ര റോബര്‍ട്ട്, 'സര്‍പട്ട പരമ്പരൈ' ഫെയിം ഷബീര്‍ കല്ലറയ്ക്കല്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

തെന്‍മ സം​ഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ ഛായാ​ഗ്രഹണം എ കിഷോര്‍ കുമാര്‍ ആണ്. എഡിറ്റിംഗ് സെല്‍വ ആര്‍ കെ. നീലം പ്രൊഡക്ഷന്‍സ്, യാഴി ഫിലിംസ് എന്നീ ബാനറുകളില്‍ പാ രഞ്‍ജിത്ത്, വിഘ്‍നേശ് സുന്ദരേശന്‍, മനോജ് ലിയോണല്‍ ജാണ്‍സണ്‍ എന്നിവരാണ് നിര്‍മ്മാണം. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് സിനിമയുടെ ചിത്രീകരണം അവസാനിച്ചത്.

Read More : ശിവകാര്‍ത്തികേയനും കമല്‍ഹാസനും പിന്നാലെ ധനുഷ്, 'തിരുച്ചിദ്രമ്പല'വും 100 കോടി ക്ലബില്‍