Asianet News MalayalamAsianet News Malayalam

'പടച്ചോനേ ഇങ്ങള് കാത്തോളീ'; വ്യത്യസ്തവും വേറിട്ടതുമായ പോസ്റ്ററുകൾ ശ്രദ്ധനേടുന്നു

സിനിമ എന്താകും എന്ന ആകാംക്ഷയും, സംശയങ്ങളും ചലച്ചിത്ര പ്രേമികൾക്ക് തോന്നുന്ന തരത്തിലുള്ളതാണ് പോസ്റ്ററുകൾ. പോസ്റ്റർ ഡിസൈനിംഗ് ഇൻഡസ്ട്രിയിലെ പ്രമുഖനായ ഷിബിൻ സി ബാബു ആണ് വ്യത്യസ്തമായ ഈ പോസ്റ്ററുകൾക്ക് പിന്നിൽ

padachone ingalu katholi posters viral in social media
Author
Thiruvananthapuram, First Published Jun 16, 2022, 10:05 PM IST

ശ്രീനാഥ്‌ ഭാസിയും ആൻ ശീതളും നായകനും നായികയുമായെത്തുന്ന 'പടച്ചോനേ ഇങ്ങള് കാത്തോളീ' ചിത്രത്തിന്‍റെ പോസ്റ്റർ ശ്രദ്ധ നേടുന്നു. ടൈനി ഹാൻഡ്സ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ബിജിത് ബാല സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പോസ്റ്ററുകൾ വളരെ വേറിട്ടതും വ്യത്യസ്തവുമാണ്. സിനിമ എന്താകും എന്ന ആകാംക്ഷയും, സംശയങ്ങളും ചലച്ചിത്ര പ്രേമികൾക്ക് തോന്നുന്ന തരത്തിലുള്ളതാണ് പോസ്റ്ററുകൾ. പോസ്റ്റർ ഡിസൈനിംഗ് ഇൻഡസ്ട്രിയിലെ പ്രമുഖനായ ഷിബിൻ സി ബാബു ആണ് വ്യത്യസ്തമായ ഈ പോസ്റ്ററുകൾക്ക് പിന്നിൽ. കുടുംബ - ഹാസ്യ ചിത്രമെന്ന നിലയിലാകും 'പടച്ചോനേ ഇങ്ങള് കത്തോളീ' പ്രദർശനത്തിനെത്തുക.

കാര്‍ട്ടൂണ്‍ ശൈലിയില്‍ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെയെല്ലാം കാരികേചര്‍ സ്‌കെച്ച് പോലെ അണിനിരത്തിയ ഒരു കോമിക് പോസ്റ്റർ നേരത്തെ ഫസ്റ്റ് ലുക്കായി പുറത്തുവന്നിരുന്നു. ചിത്രത്തിലെ പ്രമുഖ താരങ്ങളെല്ലാം ഫസ്റ്റ് ലുക്കിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ശ്രീനാഥ് ഭാസി, ആന്‍ ശീതള്‍, ഗ്രെയ്സ് ആന്റണി, രസ്‌ന പവിത്രന്‍, വിജിലേഷ്, ഹരീഷ് കണാരന്‍, നിര്‍മ്മല്‍ പാലാഴി, ദിനേശ് പ്രഭാകര്‍, കൂടാതെ പുതുമുഖങ്ങളായ രഞ്ജിത്ത് മണമ്പ്രക്കാട്ട്, നാഥനിയേല്‍ മഠത്തില്‍ എന്നിവരൊക്കെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ അണിനിരന്നിരുന്നു.

ശ്രീനാഥ് ഭാസി സഖാവ് ദിനേശൻ ആയാണ് ചിത്രത്തിലെത്തുകയെന്ന് വ്യക്തമാക്കുന്നതാണ് രണ്ടാമത്തെ പോസ്റ്റർ. ശ്രീനാഥ് ഭാസിയുടെ ജന്മദിനത്തിലെത്തിയ പോസ്റ്റർ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. കട്ടൻ ചായയും പരിപ്പ് വടയും മുന്നിൽ വെച്ച് ചായക്കടയിൽ ഇരിക്കുന്ന ശ്രീനാഥ്‌ ഭാസിയുടെ ലുക്ക് വലിയ അഭിപ്രായം നേടിയിരുന്നു. ഇതിന് പിന്നാലെയാണ് നിർമ്മാതാവും അഭിനേതാവുമായ രഞ്ചിത്ത് മൻമ്പ്രക്കാട്ട് അവതരിപ്പിക്കുന്ന നെല്ലിയിൻ ചന്ദ്രന്‍റെ ക്യാരക്റ്റർ പോസ്റ്റർ എത്തിയത്. 'എന്നെ വിജയിപ്പിച്ച എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി' എന്ന ക്യാപ്ഷനിൽ പുറത്തുവിട്ട പോസ്റ്ററിൽ വലത് പക്ഷ നേതാവായാണ് നെല്ലിയിൻ ചന്ദ്രൻ പ്രത്യക്ഷപ്പെട്ടത്.

അതിന് ശേഷമാണ് ആൻ ശീതൾ അവതരിപ്പിക്കുന്ന നായിക കഥാപാത്രം രേണുകയുടെ കാരക്ടർ പോസ്റ്റർ എത്തിയത്. ആനിന്‍റെ റോൾ എന്താകും എന്ന് പ്രേക്ഷകന് പിടികൊടുക്കാത്ത തരത്തിലുള്ളതായിരുന്നു പോസ്റ്റർ. ഇതും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. വ്യത്യസ്തമായ പോസ്റ്ററുകളിലൂടെ തന്നെ ചിത്രത്തിന്‍റെ ആകാംക്ഷ പ്രേക്ഷകനിൽ ജനിപ്പിക്കാൻ 'പടച്ചോനേ ഇങ്ങള് കത്തോളീ'ക്കായെന്നാണ് സോഷ്യൽ മീഡിയയിൽ പലരും പങ്കുവയ്ക്കുന്ന പ്രതികരണം.

ശ്രീനാഥ് ഭാസിയുടെ 'പടച്ചോനേ ഇങ്ങള് കാത്തോളീ'; ശ്രദ്ധനേടി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ഗ്രേസ്‌ ആന്‍റണി, രസ്ന പവിത്രൻ, അലെൻസിയർ, ജോണി ആന്റണി, മാമുക്കോയ, ഹരീഷ് കണാരൻ, ദിനേശ് പ്രഭാകർ, ശ്രുതി ലക്ഷ്മി, നിർമൽ പാലാഴി, വിജിലേഷ്, നിർമ്മാതാക്കളിൽ ഒരാളായ രഞ്ജിത്ത് മണമ്പ്രക്കാട്ട്, നാഥാനിയേൽ മഠത്തിൽ ഉണ്ണി ചെറുവത്തൂർ, രഞ്ജിത്ത് കൺകോൽ, എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം നിർവഹിക്കുക വിഷ്ണു പ്രസാദാണ്. എഡിറ്റിംഗ് കിരൺ ദാസാണ്. ഷാൻ റഹ്മാനാണ് ചിത്രത്തിന് സംഗീതം പകരുക. ഡിസൈൻസ് ഷിബിൻ സി ബാബു. സ്റ്റിൽസ് ലെബിസൺ ഗോപി. ആർട്ട് അർക്കൻ എസ് കർമ്മ. കോസ്റ്റ്യൂം സുജിത്ത് മട്ടന്നൂർ. മേക്കപ്പ് രഞ്ജിത്ത് മണാലിപ്പറമ്പിൽ. പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ. എക്സിക്യൂട്ടിവ്‌ പ്രൊഡ്യൂസേഴ്സ്‌ ആന്റപ്പൻ ഇല്ലിക്കാട്ടിൽ & പേരൂർ ജെയിംസ്. അസ്സോസിയേറ്റ് ഡയറക്ടർസ് കിരൺ കമ്പ്രത്ത്, ഷാഹിദ് അൻവർ, ജെനി ആൻ ജോയ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ ഷിജു സുലേഖ ബഷീർ. പി.ആർ.ഓ- മഞ്ജു ഗോപിനാഥ്‌., മാർക്കറ്റിംഗ് ഹെയിൻസ്‌.

'എന്നെ വിജയിപ്പിച്ച എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി'; 'പടച്ചോനേ ഇങ്ങള് കാത്തോളീ’ ക്യാരക്ടർ‌ ലുക്ക്‌

Follow Us:
Download App:
  • android
  • ios