Asianet News MalayalamAsianet News Malayalam

കോണ്‍ഗ്രസിലും ബിജെപിയിലും തനിക്ക് സുഹൃത്തുക്കളുണ്ട്, ഇപ്പോള്‍ വിവാദമുണ്ടാക്കുന്നത് പുതുതലമുറ: അദ്നാന്‍ സാമി

പാക് പൗരനായിരുന്നപ്പോള്‍ നൗഷാദ് അവാര്‍ഡ് നല്‍കിയ കോണ്‍ഗ്രസ് പാര്‍ട്ടിയാണ് ഇപ്പോള്‍ തനിക്കെതിരായ പ്രചാരണങ്ങളില്‍ മുന്നിലുള്ളത്. പ്രത്യേകിച്ച് മറ്റ് വിഷയങ്ങളൊന്നും ഇല്ലാത്തതിനാലാണ് കോണ്‍ഗ്രസ് പാര്‍ട്ടി തന്‍റെ പേരില്‍ വിവാദമുണ്ടാക്കുന്നത്. 

Pakistani origin musician Adnan Sami answers controversies related to Padma Shri award
Author
Mumbai, First Published Jan 30, 2020, 10:32 AM IST

മുംബൈ: പദ്മശ്രീ അവാര്‍ഡിന് അര്‍ഹനായതിന് ശേഷമുള്ള വിവാദങ്ങളേക്കുറിച്ച് പ്രതികരിച്ച് അദ്നാന്‍ സാമി. അനാവശ്യമായി തന്‍റെ പേര് രാഷ്ട്രീയ ലാഭത്തിനായി വലിച്ചിഴക്കുന്നുവെന്ന് അദ്നാന്‍ സാമി മുംബൈയില്‍ പറഞ്ഞു. പദ്മശ്രീ അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ട്. അതില്‍ കേന്ദ്ര സര്‍ക്കാരിനോട് നന്ദിയുണ്ട്. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെയും കുടുംബത്തേയും അനാവശ്യമായി ഇതിലേക്ക് വലിച്ചിഴക്കരുതെന്ന് അദ്നാന്‍ സാമി ആവശ്യപ്പെട്ടു.

2016ലാണ് തനിക്ക് ഇന്ത്യയുടെ പൗരത്വം ലഭിച്ചത്. പാക് പൗരനായിരുന്നപ്പോള്‍ നൗഷാദ് അവാര്‍ഡ് നല്‍കിയ കോണ്‍ഗ്രസ് പാര്‍ട്ടിയാണ് ഇപ്പോള്‍ തനിക്കെതിരായ പ്രചാരണങ്ങളില്‍ മുന്നിലുള്ളത്. പ്രത്യേകിച്ച് മറ്റ് വിഷയങ്ങളൊന്നും ഇല്ലാത്തതിനാലാണ് കോണ്‍ഗ്രസ് പാര്‍ട്ടി തന്‍റെ പേരില്‍ വിവാദമുണ്ടാക്കുന്നത്. 

ഫൈറ്റര്‍ വിമാനങ്ങളിലെ പൈലറ്റായിരുന്നു തന്‍റെ പിതാവ്. അദ്ദേഹത്തിന്‍റെ രാജ്യത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് രാജ്യത്തിന്‍റെ അംഗാകാരവും ലഭിച്ചിട്ടുണ്ട്. ആ കാര്യം ഇപ്പോള്‍ ഉയര്‍ത്തിക്കൊണ്ട് വരുന്നതിന്‍റെ പ്രസക്തിയെന്താണെന്നും അദ്നാന്‍ സാമി ചോദിക്കുന്നു. പിതാവിന് ലഭിച്ച അവാര്‍ഡിന്‍റെ ഒരു ആനുകൂല്യവും താന്‍ സ്വീകരിച്ചിട്ടില്ല. അതുപോലെ തന്നെ തനിക്ക് ലഭിച്ച അവാര്‍ഡിന് പിതാവിന് പ്രസക്തിയില്ലെന്നും അദ്നാന്‍ സാമി പറഞ്ഞു. 

രാജ്യത്ത് നിലവിലുള്ള പല പ്രശ്നങ്ങളിലേക്ക് തന്‍റെ പേര് വലിച്ചിഴക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. പാക് സേനയിലെ പൈലറ്റായിരുന്ന അദ്നാന്‍ സാമിയുടെ പിതാവിന്‍റെ പേരുയര്‍ത്തി കോണ്‍ഗ്രസ് വക്താവ് ജയ്വീര്‍ ഷെര്‍ഗില്‍ നടത്തിയ പരാമര്‍ശങ്ങളേക്കുറിച്ച് രൂക്ഷമായാണ് അദ്നാന്‍ സാമി പ്രതികരിച്ചത്. തൊഴിലുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങളെ സ്വീകരിക്കാന്‍ തയ്യാറാണ്. 

അല്ലാതെയുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കാനുള്ള ബാധ്യത തനിക്കല്ലെന്നും അദ്നാന്‍ സാമി പറഞ്ഞു. കോണ്‍ഗ്രസിലും ബിജെപിയിലും തനിക്ക് സുഹൃത്തുക്കളുണ്ട്. തനിക്ക് സ്നേഹമുള്ളത് സംഗീതത്തോടാണെന്നും അദ്നാന്‍ സാമി കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ വിമര്‍ശിക്കുന്നവര്‍ പ്രായം കുറഞ്ഞവരാണ് . അവര്‍ക്ക് മുതിര്‍ന്നവരെയെങ്ങനെ ബഹുമാനിക്കണമെന്ന് അറിയില്ലെന്നും അദ്നാന്‍ സാമി പറഞ്ഞു. 

Follow Us:
Download App:
  • android
  • ios