ജോജു ജോര്‍ജിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രം

ജോജു ജോര്‍ജിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രമെന്ന കൌതുകവുമായി തിയറ്ററുകളിലെത്തിയ ചിത്രം മികച്ച വിജയമാണ് നേടിയത്. സംവിധാനത്തിനൊപ്പം ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും ജോജു ആയിരുന്നു. ഒക്ടോബര്‍ 24 ന് ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്. ഇപ്പോഴിതാ തമിഴ് പ്രേക്ഷകരിലേക്കും ചിത്രം എത്തുകയാണ്. ചിത്രത്തിന്‍റെ തമിഴ് പതിപ്പ് തമിഴ്നാട്ടില്‍ ഇന്ന് മുതല്‍ പ്രദര്‍ശനം ആരംഭിക്കും. റിലീസിന് മുന്‍പ് ചിത്രത്തിന്‍റെ തമിഴ് ട്രെയ്‍ലര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയത് ലോകേഷ് കനകരാജ് ആണ്. ചിത്രത്തിന് ആശംസകളും അദ്ദേഹം നേര്‍ന്നിട്ടുണ്ട്. തമിഴ്നാട്ടിലെ 25 സ്ക്രീനുകളിലാണ് ചിത്രം ഇന്ന് പ്രദര്‍ശനം ആരംഭിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

ബിഗ് ബോസ് മുന്‍ താരങ്ങളായ സാഗര്‍ സൂര്യയും ജുനൈസ് വി പിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അഭിനയ നായികയായി എത്തിയ ചിത്രത്തില്‍ ഗായിക അഭയ ഹിരണ്‍മയിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. പ്രശാന്ത് അലക്സ്, സുജിത് ശങ്കർ തുടങ്ങി വൻ താരനിരയും, കൂടാതെ അറുപതോളം പുതിയ താരങ്ങളും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ബിഗ് ബജറ്റില്‍ ഒരുങ്ങിയ സിനിമയുടെ ഷൂട്ട് 110 ദിവസത്തോളം നീണ്ടുനിന്നിരുന്നു. ഒരു മാസ്സ്, ത്രില്ലർ, റിവഞ്ച് ജോണറിൽ എത്തിയിരിക്കുന്ന ചിത്രം ജോജുവിന്‍റെ തന്നെ പ്രൊഡക്ഷൻ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്‍റെയും എ ഡി സ്റ്റുഡിയോസിന്‍റെയും ശ്രീ ഗോകുലം മൂവീസിന്‍റെയും ബാനറിൽ എം റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. 

ഇന്ത്യന്‍ സിനിമയിലെ തന്നെ മുന്‍ നിര ടെക്നീഷ്യന്‍മാരാണ് ചിത്രത്തിന്‍റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്. വിഷ്ണു വിജയ്, സാം സി എസ് എന്നിവരാണ് സംഗീതം. ക്യാമറ വേണു ഐഎസ്‍സി, ജിന്‍റോ ജോർജ്, എഡിറ്റർ മനു ആന്‍റണി, പ്രൊഡക്ഷൻ ഡിസൈൻ സന്തോഷ് രാമൻ, സ്റ്റണ്ട് ദിനേശ് സുബ്ബരായൻ, കോസ്റ്റ്യൂം സമീറ സനീഷ്, മേക്കപ്പ് റോഷൻ എൻ ജി, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ.

ALSO READ : നിര്‍മ്മാണം കെജിഎഫ് സ്റ്റുഡിയോ; 'കുട്ടപ്പന്‍റെ വോട്ട്' വരുന്നു

PANI Official Tamil Trailer | Joju George | Abhinaya | Santhosh Narayanan | Sagar | Junaiz