വെടിവഴിപാടിന് ശേഷം ശംഭു പുരുഷോത്തമന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ. വിനയ് ഫോര്‍ട്ട് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍  ശ്രിന്ദ, അനുമോള്‍, മധുപാല്‍, അലന്‍സിയര്‍, ടിനി ടോം, അരുണ്‍ കുര്യന്‍ തുടങ്ങിയ താരങ്ങൾ  പ്രധാനവേഷത്തിലെത്തുന്നുണ്ട്. 

ശംഭു പുരുഷോത്തമൻ തന്നെയാണ്  തിരക്കഥ ഒരുക്കിയിരിക്കുന്നത്. സ്‌പൈര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു എസ് ഉണ്ണിത്താന്‍ ആണ് 'പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ' നിര്‍മിച്ചിരിക്കുന്നത്. പ്രശാന്ത് പിള്ളയുടേതാണ് സംഗീതം.