'പണി'ക്ക് ശേഷം ജോജു ജോർജ്ജ് രചനയും സംവിധാനവും നിർവഹിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് 'പരിപാടി'. കാവ്യാ ഫിലിം കമ്പനി നിർമ്മിക്കുന്ന ഈ സിനിമയിൽ നൂറോളം പുതുമുഖങ്ങൾ അഭിനയിക്കുന്നു. രാജീവ് രവി ഛായാഗ്രഹണവും, യുവൻ ശങ്കർ രാജ സംഗീതവും, അൻപറിവ് സംഘട്ടനവും ഒരുക്കുന്നു

2018 , മാളികപ്പുറം, രേഖാചിത്രം, ആട് 3 എന്നീ വമ്പൻ ഹിറ്റുകൾക്ക് ശേഷം കാവ്യാ ഫിലിം കമ്പനിയുടെ ബാനറിൽ ശ്രീ വേണു കുന്നപ്പിള്ളി നിർമ്മിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം "പരിപാടി" ചിത്രീകരണത്തിൻ്റെ അവസാന ഘട്ടത്തിലേക്ക്. നടൻ ജോജു ജോർജ് ആണ് ചിത്രത്തിൻ്റെ രചനയും സംവിധാനവും. നൂറോളം പുതുമുഖങ്ങൾ അഭിനയിക്കുന്ന ചിത്രം വമ്പൻ കാൻവാസിൽ ഡിസംബർ റിലീസ് ആയാണ് ഒരുങ്ങുന്നത്.

ഒരു വർഷത്തോളം നടന്ന പ്രീ പ്രൊഡക്ഷൻ ജോലികൾക്ക് ശേഷം ചിത്രീകരണം ആരംഭിച്ച ഈ ചിത്രത്തിന് വേണ്ടി 4 മാസത്തോളം സമയമെടുത്ത് ആണ് ആക്ടർസ് ഗ്രൂമിങ് പ്രോഗ്രാം നടന്നത്. കേരളത്തിന് അകത്തും പുറത്തും ആയാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൻ്റെ ചിത്രീകരണം നടന്നത്. ബ്രഹ്മാണ്ഡ ചിത്രം ടോക്സിക് ഉൾപ്പെടെയുള്ള നിരവധി അന്യഭാഷ ചിത്രങ്ങൾക്ക് ശേഷം പ്രശസ്ത ഛായാഗ്രഹകൻ രാജീവ് രവി ക്യാമറ ചലിപ്പിക്കുന്ന ചിത്രം കൂടിയാണിത്. തെന്നിന്ത്യയിലെ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഘട്ടന സംവിധായകരായ അൻപറിവ് മാസ്റ്റേഴ്സ് ഒരുക്കിയ സംഘട്ടന രംഗങ്ങളുടെ ചിത്രീകരണവും പൂർത്തിയായി. സൂപ്പർഹിറ്റ് തമിഴ് സംഗീത സംവിധായകൻ യുവാൻ ശങ്കർ രാജ ആദ്യമായി മലയാളത്തിൽ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രം കൂടിയാണ് "പരിപാടി".

2024 ൽ തീയേറ്ററുകളിലെത്തിയ ജോജുവിന്റെ സംവിധാന അരങ്ങേറ്റമായ "പണി" ഗംഭീര ബോക്‌സോഫീസ് കലക്ഷൻ ആണ് നേടിയത്. പണിക്ക് ശേഷം ജോജു ഒരുക്കുന്ന രണ്ടാം ചിത്രമെന്ന നിലയിൽ 'പരിപാടി' വമ്പൻ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. നൂറ് കോടി ക്ലബിൽ ഇടം പിടിച്ച 2018 , ആട് 3 , 50 കോടി ക്ലബിൽ ഇടം പിടിച്ച രേഖാചിത്രം എന്നിവക്ക് ശേഷം കാവ്യാ ഫിലിം കമ്പനി ഒരുക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ 5 ഭാഷകളിൽ ആണ് റിലീസിനെത്തുക.

ഛായാഗ്രഹണം : രാജീവ് രവി, സംഗീതം : യുവാൻ ശങ്കർ രാജ, ചിത്രസംയോജനം : മനു ആന്റണി, സൗണ്ട് ഡിസൈൻ : അജയൻ അടാട്ട്, പ്രൊഡക്ഷൻ ഡിസൈൻ : സാബു മോഹൻ, സംഘട്ടനം : അൻപറിവ് , ക്രീയേറ്റീവ് പ്രൊഡ്യൂസർ- ജയൻ നമ്പ്യാർ, നിർമ്മാണ ഏകോപനം : ഗോപകുമാർ ജികെ, നിർമ്മാണ നിർവ്വഹണം : വർക്കി ജോർജ്, നിർമാണ നിയന്ത്രണം : ദീപക് പരമേശ്വരൻ, വസ്ത്രാലങ്കാരം : സമീറ സനീഷ്, മേക്കപ്പ് : ഷമീർ ശാം, രൂപപരിവർത്തന ചമയം : എൻ ജി റോഷൻ, വിഎഫ്എക്സ് : ലിറ്റിൽ ഹിപ്പോ സ്റ്റുഡിയോസ് , മുഖ്യ സഹസംവിധായകൻ : റെനിത്ത്, പരസ്യകല : സർക്കാസനം, പിആർഒ & മാർക്കറ്റിങ് - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ