തിരുവനന്തപുരം: തന്‍റെ പേരിലുള്ള വ്യാജ അക്കൗണ്ടില്‍ നിന്നും തെറ്റിധാരണ ജനിപ്പിക്കുന്നതും ആളുകൾക്കിടയിൽ ഭിന്നതയുണ്ടാക്കുന്നതുമായ പോസ്റ്റുകള്‍ വരുന്നതായി ശ്രദ്ധയില്‍ പെട്ടതായും അത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്നും നടി പാര്‍വതി തിരുവോത്ത്. 

കനത്ത പേമാരിയില്‍ സംസ്ഥാനം വലയുന്ന ഈ അവസരത്തില്‍ കേരളത്തെ ഭിന്നിപ്പിക്കുന്ന രീതിയിലുള്ള നിരുത്തരവാദപരമായ പോസ്റ്റുകളാണ് വ്യാജ അക്കൗണ്ടില്‍ നിന്നും ഉണ്ടാകുന്നത്. അത്തരം വ്യാജ സന്ദേശങ്ങളും വാർത്തകളും പ്രചരിപ്പിക്കരുതെന്നും സോഷ്യൽ മീഡിയയെ നല്ല രീതിയിൽ ഉപയോഗിച്ചു രക്ഷാപ്രവർത്തനങ്ങൾക്ക് പിന്തുണ നൽകണമെന്നും ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിതെന്നും പാര്‍വതി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.