മലയാള ചലച്ചിത്രതാരം പാര്‍വ്വതി നമ്പ്യാര്‍ വിവാഹിതയാവുന്നു. ഇന്നായിരുന്നു വിവാഹനിശ്ചയം. വിനീത് മേനോന്‍ ആണ് വരന്‍. പാര്‍വ്വതി തന്നെയാണ് വിവാഹക്കാര്യം തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. 'ഇന്ന് എന്റെ ജീവിതത്തിലെ ഒരു പ്രധാന ദിവസമാണ്. ഇന്ന് എന്റെ വെഡ്ഡിംഗ് എന്‍ഗേജ്‌മെന്റ് ആണ്. എല്ലാവരുടെയും പ്രാര്‍ഥന വേണം', ഫേസ്ബുക്ക് ലൈവില്‍ എത്തി പാര്‍വ്വതി പറഞ്ഞു.

ലാല്‍ജോസിന്റെ 'ഏഴ് സുന്ദര രാത്രികള്‍' എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് തുടക്കം കുറിച്ചയാളാണ് പാര്‍വ്വതി. രഞ്ജിത്തിന്റെ 'ലീല'യില്‍ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചു. പുത്തന്‍പണം, മധുരരാജ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ജയറാം ചിത്രം 'പട്ടാഭിരാമനി'ലും പാര്‍വ്വതി അഭിനയിച്ചിട്ടുണ്ട്.