Asianet News MalayalamAsianet News Malayalam

മാര്‍ച്ച് 12; ഒരേ ദിവസം പാര്‍വ്വതിയുടെ രണ്ട് സിനിമകള്‍ തിയറ്ററിലേക്ക്

ഈ മാസം 26ന് റിലീസ് പ്രഖ്യാപിച്ചിരുന്ന 'ആര്‍ക്കറിയാം' മാര്‍ച്ച് 12ലേക്ക് നീട്ടുകയായിരുന്നു.

parvathy starring two films to release on march 12
Author
Thiruvananthapuram, First Published Feb 17, 2021, 11:53 AM IST

പാര്‍വ്വതി തിരുവോത്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന രണ്ട് സിനിമകള്‍ ഒരേ ദിവസം തിയറ്ററുകളിലേക്ക്. സിദ്ധാര്‍ഥ ശിവ ചിത്രം 'വര്‍ത്തമാനം', ഛായാഗ്രാഹകന്‍ സാനു ജോണ്‍ വര്‍ഗീസിന്‍റെ സംവിധായക അരങ്ങേറ്റ ചിത്രം 'ആര്‍ക്കറിയാം' എന്നിവയാണ് ഒരേ ദിവസം തിയറ്ററുകളിലെത്തുക. മാര്‍ച്ച് 12 ആണ് രണ്ട് സിനിമകളുടെയും റിലീസ് തീയതി.

parvathy starring two films to release on march 12

 

ഈ മാസം 26ന് റിലീസ് പ്രഖ്യാപിച്ചിരുന്ന 'ആര്‍ക്കറിയാം' മാര്‍ച്ച് 12ലേക്ക് നീട്ടുകയായിരുന്നു. 'വര്‍ത്തമാന'വും ആദ്യം പ്രഖ്യാപിച്ചിരുന്ന തീയതിയില്‍ നിന്ന് നീട്ടിവച്ചാണ് മാര്‍ച്ച് 12ലേക്ക് എത്തിയത്. ഈ മാസം 19 ആയിരുന്നു അണിയറക്കാര്‍ ആദ്യം പങ്കുവച്ച റിലീസ് തീയതി.

parvathy starring two films to release on march 12

 

പാര്‍വ്വതി നായികയാവുന്ന 'ആര്‍ക്കറിയാ'മില്‍ ആ കഥാപാത്രത്തിന്‍റെ അച്ഛനായി ബിജു മേനോന്‍ ആണ് എത്തുന്നത്. ഷറഫുദ്ദീനാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കൊവിഡ് കാലം പശ്ചാത്തലമാക്കുന്ന സിനിമയാണ് ഇത്. മൂൺഷോട്ട് എന്‍റര്‍ടെയ്‍ന്‍മെന്‍റ്സിന്‍റെയും ഒപിഎം ഡ്രീംമിൽ സിനിമാസിന്‍റെയും ബാനറുകളില്‍ സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവും ചേർന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. മഹേഷ് നാരായണൻ എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ എഴുതിയിരിക്കുന്നത് സാനു ജോൺ വർഗീസിനൊപ്പം രാജേഷ് രവി, അരുൺ ജനാർദ്ദനന്‍ എന്നിവര്‍ ചേർന്നാണ്. ജി ശ്രീനിവാസ് റെഡ്ഢിയാണ് ഛായാഗ്രഹണം. നേഹ നായരുടെയും യെക്‌സാൻ ഗാരി പെരേരയുടെയും ആണ് ഗാനങ്ങൾ.  

Follow Us:
Download App:
  • android
  • ios