യോഗി ഓബ്സ് എന്ന ട്വിറ്റർ ഹാൻഡിലിലാണ് സ്ത്രീകൾക്കെതിരെ വിദ്വേഷ പരാമർശമുള്ളത്. 

ലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളാണ് പാർവതി തിരുവോത്ത്. സമൂഹത്തിൽ നടക്കുന്ന പല വിഷയങ്ങളിലും താരം ഇടപെടുകയും സമൂഹമാധ്യമങ്ങളിലൂടെ അഭിപ്രായങ്ങൾ തുറന്നുപറയുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ സ്ത്രീകൾക്കെതിരെ വിദ്വേഷ പരാമർശം നടത്തിയ ഒരു ട്വിറ്റർ ഉപയോക്താവിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പാർവതി.

യോഗി ഓബ്സ് എന്ന ട്വിറ്റർ ഹാൻഡിലിലാണ് സ്ത്രീകൾക്കെതിരെ വിദ്വേഷ പരാമർശമുള്ളത്. എങ്ങനെ പെരുമാറണമെന്ന് സ്ത്രീകളെ താൻ പഠിപ്പിക്കുമെന്നും സാമ്പ്രദായികമായ ആണത്തബോധത്തെക്കുറിച്ച് പുരുഷൻമാർക്ക് താൻ പരിശീലനം നൽകുമെന്നുമാണ് ഇയാൾ പറയുന്നത്. സ്ത്രീകൾ ബലാത്സം​ഗം ചെയ്യപ്പെടുന്നത് അവരുടെ കുഴപ്പം കൊണ്ടുമാത്രമാണെന്നും ഇയാൾ പറയുന്നു. ഒപ്പം ഒരു യൂട്യൂബ് ലിങ്കും ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഇയാളുടെ ട്വീറ്റിന്റെ സ്ക്രീൻ ഷോട്ടുകൾ പോസ്റ്റ് ചെയ്തുകൊണ്ടാണ് പാർവതിയുടെ പ്രതികരണം. ഇയാൾ തുപ്പുന്ന വിഷം ഇല്ലായിരുന്നെങ്കിൽ ഈ ലോകം കുറച്ചുകൂടി നന്നായേനെ എന്നും ഇയാളുടെ ട്വിറ്റർ ഹാൻഡിൽ എല്ലാവരും റിപ്പോർട്ട് ചെയ്യുകയും ബ്ലോക്ക് ചെയ്യുകയും വേണമെന്ന് താരം അഭ്യർഥിച്ചു.

Scroll to load tweet…
Scroll to load tweet…