നൈറ്റ് ഡ്രൈവ് തിരക്കഥകൃത്ത് അഭിലാഷ് പിള്ളയാണ് പത്താം വളവിനും തിരക്കഥ ഒരുക്കിയിരിക്കുന്നത്.
സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്തും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന 'പത്താം വളവി'ന്റെ(Pathaam Valavu) റിലീസ് തിയതി പുറത്തുവിട്ടു. മെയ് 13ന് ചിത്രം തിയറ്ററുകളിൽ എത്തും. എം. പദ്മകുമാര്‍(M Padmakumar) ആണ് പത്താം വളവിന്റെ സംവിധായകൻ. റിലീസ് അറിയിച്ചു കൊണ്ടുള്ള പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടു.
ദിവസങ്ങള്‍ക്ക് മുന്‍പ് സിനിമയുടെ ട്രെയിലര്‍ പുറത്ത് വന്നിരുന്നു.പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന നിരവധി മൂഹൂര്‍ത്തങ്ങള്‍ ഉള്‍ക്കൊള്ളിച്ചായിരുന്നു ട്രെയിലര്‍ തയ്യാറാക്കിയിരുന്നത്. ഇന്ദ്രജിത്ത്, സുരാജ് വെഞ്ഞാറമൂട് എന്നിവരുടെ പ്രകടനം പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയായിട്ടുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷം നടൻ അജ്മല്‍ അമീറും പത്താം വളവിലൂടെ മലയാളത്തില്‍ എത്തുന്നുണ്ട്.
വര്‍ഷങ്ങള്‍ക്കു മുമ്പ് കേരള മനസാക്ഷിയെ ഞെട്ടിച്ച ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അതിഥി രവിയും സ്വാസികയുമാണ് നായികമാര്‍. അനീഷ് ജി മേനോന്‍, സുധീര്‍ കരമന, സോഹന്‍ സീനു ലാല്‍, മേജര്‍ രവി, രാജേഷ് ശര്‍മ്മ, ഇടവേള ബാബു,നന്ദന്‍ ഉണ്ണി, ജയകൃഷ്ണന്‍,ഷാജു ശ്രീധര്‍, നിസ്താര്‍ അഹമ്മദ്,തുഷാര പിള്ള, അമ്പിളി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. നടി മുക്തയുടെ മകള്‍ കണ്മണി ആദ്യമായി പത്താം വളവിലൂടെ അഭിനയരംഗത്ത് എത്തുന്നുണ്ട്. ഒരു ഫാമിലി ഇമോഷണല്‍ ത്രില്ലറായ പത്താം വളവ്.
യു ജി എം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ഡോക്ടര്‍ സക്കറിയ തോമസ്, ശ്രീജിത്ത് രാമചന്ദ്രന്‍, ജിജോ കാവനാല്‍, പ്രിന്‍സ് പോള്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മിക്കുന്നത്. ചിത്രത്തിലൂടെ ബോളിവുഡ് നിര്‍മ്മാണക്കമ്പനിയായ മുംബൈ മൂവി സ്റ്റുഡിയോസ് ആദ്യമായി മലയാള സിനിമയിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും പത്താം വളവിനുണ്ട്. റുസ്തം, ലഞ്ച് ബോക്സ് തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവായ നിതിന്‍ കേനിയുടെയും നവീന്‍ ചന്ദ്രയുടെയും പങ്കാളിത്തത്തില്‍ ഉള്ള കമ്പനിയാണ് എം എം സ്.
നൈറ്റ് ഡ്രൈവ് തിരക്കഥകൃത്ത് അഭിലാഷ് പിള്ളയാണ് പത്താം വളവിനും തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഭിലാഷിന്റെ രണ്ടാമത്തെ ത്രില്ലര്‍ ചിത്രമാണിത്. ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് രതീഷ് റാം ആണ്. ജോസഫിനു ശേഷം രഞ്ജിന്‍ രാജ് ഒരിക്കല്‍ കൂടി പദ്മകുമാര്‍ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നു.എഡിറ്റര്‍ - ഷമീര്‍ മുഹമ്മദ്, പ്രൊജക്റ്റ് ഡിസൈന്‍ നോബിള്‍ ജേക്കബ് - , കോസ്റ്റ്യൂം ഡിസൈനര്‍ - ഐഷ ഷഫീര്‍, ആര്‍ട്ട് രാജീവ് കോവിലകം, മേക്കപ്പ് ജിതേഷ് പൊയ്യ, പി.ആര്‍.ഓ- ആതിര ദില്‍ജിത്ത്, വാഴൂര്‍ ജോസ്.
മമ്മൂട്ടി നായകനായ 'മാമാങ്ക'ത്തിനു ശേഷം എം പദ്‍മകുമാര്‍ മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. 'മാമാങ്ക'ത്തിനു ശേഷം ഒരു തമിഴ് ചിത്രവും പദ്‍മകുമാര്‍ സംവിധാനം ചെയ്‍തിരുന്നു. സ്വന്തം സംവിധാനത്തില്‍ മലയാളത്തില്‍ വന്‍ വിജയം നേടിയ 'ജോസഫി'ന്‍റെ തമിഴ് റീമേക്ക് ആയ 'വിചിത്തിരന്‍' ആണ് ഈ ചിത്രം. ജോജു ജോര്‍ജ് മലയാളത്തില്‍ അവതരിപ്പിച്ച ടൈറ്റില്‍ റോള്‍ തമിഴില്‍ അവതരിപ്പിക്കുന്നത് ആര്‍ കെ സുരേഷ് ആണ്. ബി സ്റ്റുഡിയോസിന്‍റെ ബാനറില്‍ സംവിധായകന്‍ ബാലയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

