തിരുവനന്തപുരം: ഗാനരചയിതാവ് പദ്മജ രാധാകൃഷ്ണൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അന്തരിച്ച സംഗീത സംവിധായകൻ എം ജി രാധാകൃഷ്ണന്റെ ഭാര്യയാണ്. പ്രശസ്ത ഓഡിയോഗ്രാഫർ എം ആർ രാജകൃഷ്ണൻ മകനാണ്.