18 വർഷത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാലും മമ്മൂട്ടിയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം

18 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും മമ്മൂട്ടിയും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം. മഹേഷ് നാരായണന്‍റെ സംവിധാനത്തില്‍ മെയ് 1 ന് തിയറ്ററുകളില്‍ എത്താനൊരുങ്ങുന്ന പേട്രിയറ്റിന്‍റെ ഏറ്റവും വലിയ യുഎസ്പി അതാണ്. ഇപ്പോഴിതാ ബി​ഗ് സ്ക്രീനില്‍ ഒരുമിച്ച് എത്തുന്നതിന് മുന്‍പ് ഇരുവരും ഒരുമിക്കുന്ന ഒരു എക്സ്ക്ലൂസീവ് ചാറ്റ് ഷോ കാണാനുള്ള അവസരം പ്രേക്ഷകര്‍ക്ക് ലഭിക്കുകയാണ്. ഒടിടി പ്ലാറ്റ്‍ഫോം ആയ ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ഇത് എത്തുന്നത്. ഇതിന്‍റെ രസകരമായ ടീസര്‍ മോഹന്‍ലാലും മമ്മൂട്ടിയും തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. ഏപ്രില്‍ 23 മുതല്‍ ഈ ചാറ്റ് ഷോ കാണാനാവും.

Add Asianetnews as a Preferred SourcegooglePreferred

ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻ‌താര, രേവതി, രാജീവ് മേനോൻ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നീ ബാനറുകളിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സി ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആര്‍.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിൻ്റെ സഹനിർമ്മാണം. സി.വി.സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.

ചിത്രത്തിൻ്റെ ട്രെയ്‌ലർ നേരത്തെ പുറത്ത് വരികയും വമ്പൻ ഹിറ്റായി മാറുകയും ചെയ്തിരുന്നു. മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ ആക്ഷൻ രംഗങ്ങളും, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര എന്നിവരുടെ പ്രകടനങ്ങളും ട്രെയിലറിൽ ശ്രദ്ധ നേടി. ജിനു ജോസഫ്, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ, ദർശന രാജേന്ദ്രൻ, സെറീൻ ഷിഹാബ് എന്നിവരും, മദ്രാസ് കഫേ, പത്താൻ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റർ ആർട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും ചിത്രത്തിൽ നിർണ്ണായക വേഷങ്ങൾ ചെയ്തിരിക്കുന്നു.

Mohanlal & Mammootty — together again | Patriot: Legends Hangout | Chat Show | April 23