ചിത്രത്തിലെ പ്രധാനപ്പെട്ട ഇന്റർവെൽ രംഗം യഥാർത്ഥ വിമാനത്തിലാണ് ചിത്രീകരിച്ചതെന്ന് സംവിധായകൻ വെളിപ്പെടുത്തി. Patriot interval scene was shot on a real flight'; Mahesh Narayanan reveals

മലയാളത്തിൽ ഏറെ പ്രതീക്ഷയോടെ പുറത്തറിങ്ങിയ ചിത്രമായിരുന്നു മമ്മൂട്ടിയെ നായകനാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്ത പേട്രിയറ്റ്. മമ്മൂട്ടിക്കൊപ്പം മോഹൻലാലും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു എന്നതായിരുന്നു ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. പതിനെട്ട് വർഷങ്ങൾക്ക് ശേഷമായിരുന്നു മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്നത്. വലിയ പ്രതീക്ഷയോടെ എത്തിയെങ്കിലും തിയേറ്ററിൽ സമ്മിശ്ര പ്രതികരണങ്ങളായിരുന്നു പേട്രിയറ്റിന് ലഭിച്ചത്. 29.1 കോടി രൂപയാണ് ആദ്യ ദിനം ആഗോള തലത്തിൽ ചിത്രം നേടിയത്. ഇതുവരെ 60 കോടിക്ക് മുകളിൽ നേടിയ ചിത്രം കളക്ഷനിൽ ഇനിയും മുന്നേറ്റമുണ്ടാക്കുമോയെന്നും പ്രേക്ഷകർ ഉറ്റുനോക്കുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇപ്പോഴിതാ സിനിമയുടെ ഇന്റർവെൽ രംഗത്തെ കുറിച്ച് മഹേഷ് നാരായണൻ പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. പേട്രിയറ്റ് ഇന്റർവെൽ സീൻ ഷൂട്ട് ചെയ്തത് യഥാർത്ഥ ഫ്ലൈറ്റിലാണെന്നാണ് മഹേഷ് നാരായണൻ പറയുന്നത്. ശ്രീലങ്കൻ യുദ്ധത്തിന് ശേഷം യു.എൻ കൊടുത്തിട്ടുപോയ എയർക്രാഫ്റ്റായിരുന്നു രംഗത്തിന് ഉപയോഗിച്ചതെന്നും, ആക്ഷൻ സീക്വൻസ് ചെയ്യുന്നതിനായി അതിന്റെ ചില ഭാഗങ്ങൾ റീക്രിയേറ്റ് ചെയ്യുകയായിരുന്നുവെന്നും മഹേഷ് നാരായണൻ കൂട്ടിച്ചേർത്തു.

മഹേഷ് നാരായണൻ ഒരുക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻ‌താര, രേവതി, രാജീവ് മേനോൻ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സി ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആര്‍.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിൻ്റെ സഹ നിർമ്മാണം നിർവഹിക്കുന്നത്.