മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് പേളി മാണിയും ശ്രീനിഷും. കുഞ്ഞ് പിറക്കാൻ പോകുന്നുവെന്ന് ഇരുവരും അറിയിച്ചത് ആരാധകര്‍ ആഘോഷമാക്കിയിരുന്നു. തുടര്‍ന്നുള്ള പേളി മാണിയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഓരോ വിശേഷവും പേളി മാണി ആരാധകരെ അറിയിക്കാറുണ്ട്. പേളി മാണിയോടുള്ള സ്‍നേഹം വ്യക്തമാക്കി ശ്രീനീഷും ഫോട്ടോകള്‍ പങ്കുവെയ്‍ക്കാറുണ്ട്. ഇപ്പോഴിതാ പുതിയൊരു ഫോട്ടോ പേളി മാണി ഷെയര്‍ ചെയ്‍തിരിക്കുന്നു.

വയറിന് കൈവെച്ച് ഉള്ള ഒരു ഫോട്ടോയാണ് പേളി മാണി ഷെയര്‍ ചെയ്‍തിരിക്കുന്നത്. മുന്നോട്ടുള്ള യാത്ര രസകരമാണ് എന്നാണ് ഗര്‍ഭിണിയായതിനെ സൂചിപ്പിച്ച് പേളി മാണി ക്യാപ്ഷ‍ൻ എഴുതിയിരിക്കുന്നത്. ഒട്ടേറെ ആരാധകരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഭര്‍ത്താവ് ശ്രീനിഷ് ചുംബനത്തിന്റെ ഇമോജികളുമായി കമന്റിട്ടിട്ടുണ്ട്. എല്ലാവര്‍ക്കും നന്ദി പറഞ്ഞ് പേളി മാണിയും രംഗത്ത് എത്തിയിട്ടുണ്ട്. പേളിയുടെ ഫോട്ടോ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്‍തിരിക്കുന്നു.