Asianet News MalayalamAsianet News Malayalam

'പൊന്നിയിൻ സെല്‍വൻ' ഹിന്ദി വിതരണത്തിന് പെൻ സ്റ്റുഡിയോസ്

 'ആര്‍ആര്‍ആര്‍', 'വിക്രം', 'സീതാ രാമം' എന്നീ ഹിറ്റുകള്‍ക്ക് ശേഷം 'പൊന്നിയിൻ സെല്‍വൻ' ഹിന്ദിയും വിതരണം ചെയ്യാൻ പെൻ സ്റ്റുഡിയോസ്.

Pen Studios will distribute Mani Ratnams Ponniyin Selvan Hindi
Author
First Published Sep 14, 2022, 5:57 PM IST

തെന്നിന്ത്യയില്‍ നിന്ന് ഹിന്ദിയിലെത്തി അടുത്ത കാലത്ത് വിജയം കണ്ട ചിത്രങ്ങളാണ് 'ആര്‍ആര്‍ആര്‍', 'വിക്രം', 'സീതാ രാമം' എന്നിവ. ഇവയെല്ലാം ഹിന്ദിയിലെത്തിച്ചത് പെൻ സ്റ്റുഡിയോസും. തമിഴകത്തിന്റെ ഇതിഹാസ ചിത്രമായി പ്രതീക്ഷിക്കപ്പെടുന്ന മറ്റൊരു ചിത്രവുമായും പെൻ സ്റ്റുഡിയോസ് കൈകോര്‍ക്കുകയാണ്. മണിരത്നത്തിന്റെ ഡ്രീം പ്രൊജക്റ്റായ 'പൊന്നിയിൻ സെല്‍വൻ' ഹിന്ദിയാണ് പെൻ സ്റ്റുഡിയോസ് ഇനി വിതരണം ചെയ്യുക.

സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്‍നം 'പൊന്നിയിൻ സെല്‍വൻ' ഒരുക്കുന്നത്. വൻ താരനിര അണിനിരക്കുന്ന ചിത്രം രണ്ട് ഭാ​ഗങ്ങളായാണ് പ്രദർശനത്തിന് എത്തുന്നത്. എ ആർ റഹ്മാനാണ് സംഗീത സംവിധായകൻ.  'പൊന്നിയിൻ സെല്‍വനി' ലേതായി ഇതുവരെ പുറത്തുവിട്ട ഗാനങ്ങള്‍ വൻ ഹിറ്റായി മാറിയിട്ടുണ്ട്.

വിക്രം, ജയം രവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ഐശ്വര്യാ റായ് ബച്ചൻ, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കൾ ചിത്രത്തിലുണ്ട്.  125 കോടിക്കാണ് ചിത്രത്തിന്റെ സ്ട്രീമിങ്ങ് അവകാശം വിറ്റുപോയതെന്നാണ് റിപ്പോര്‍ട്ട്. തിയറ്റർ റിലീസിന് ശേഷമായിരിക്കും ആമസോണിലൂടെ സ്ട്രീമിങ്ങ് ആരംഭിക്കുക. ആദ്യ ഭാഗമായ 'പൊന്നിയിൻ സെൽവൻ-1' 2022 സെപ്റ്റംബർ 30ന് പ്രദർശനത്തിനെത്തുമെന്നാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്.

തോട്ട ധരണിയും വാസിം ഖാനും ചേർന്നാണ് ചിത്രത്തിന്റെ കലാ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ശ്രീകർ പ്രസാദ് ആണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്. രവി വര്‍മനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ശ്യാം കൗശലാണ് ആക്ഷൻ കൊറിയോഗ്രഫി. ബൃന്ദ നൃത്ത സംവിധാനം.  ആനന്ദ് കൃഷ്‍ണമൂര്‍ത്തിയാണ് സൗണ്ട് ഡിസൈനര്‍.  ഏക ലഖാനി വസ്‍ത്രാലങ്കാരവും നിർവ്വഹിക്കുന്നു.

Read More : 'വിക്ര'ത്തിനു ശേഷം ഫഹദിന്റെ തമിഴ് ചിത്രം, 'മാമന്നൻ' പൂര്‍ത്തിയാക്കി ഉദയനിധി സ്റ്റാലിൻ

Follow Us:
Download App:
  • android
  • ios