കീര്‍ത്തി സുരേഷ് നായികയാകുന്ന പുതിയ സിനിമയാണ് പെൻഗ്വിൻ. ചിത്രത്തിന്റെ ട്രെയിലര്‍ നേരത്തെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യത്തെ പാട്ടും പുറത്തുവിട്ടിരിക്കുന്നു. കോലമെ എന്ന പാട്ടാണ് പുറത്തുവിട്ടിരിക്കുന്നത്. ഈശ്വര്‍ കാര്‍ത്തിക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സന്തോഷ് നാരായണനാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത്. സുഷയാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിവേക് ആണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്.  കാര്‍ത്തിക് പളനിയാണ് ചിത്രത്തിന് ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ഈശ്വര്‍ കാര്‍ത്തിക് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും രചിച്ചിരിക്കുന്നത്. അനില്‍ കൃഷ്  ആണ് സിനിമയുടെ എഡിറ്റര്‍. കുഞ്ഞിനെ അന്വേഷിക്കുന്ന ഒരമ്മയുടെ കഥാപാത്രമായാണ് കീര്‍ത്തി സുരേഷ് ചിത്രത്തില്‍ അഭിനയിക്കുന്നത്. മഹാനടിക്ക് ശേഷം കീര്‍ത്തി സുരേഷിന്റെ ഗംഭീര പ്രകടനമായിരിക്കും ചിത്രത്തിലേത് എന്നാണ് പ്രേക്ഷകര്‍ കരുതുന്നത്.  നായിക പ്രാധാന്യമുള്ളതാണ് ചിത്രം എന്ന് ട്രെയിലര്‍ സൂചിപ്പിക്കുന്നു.