പേളി മാണി ഷെയര്‍ ചെയ്‍ത ഫോട്ടോയും ക്യാപ്ഷനുമാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

മലയാളത്തിലെ പ്രിയപ്പെട്ട താര ദമ്പതിമാരാണ് പേളിയും- ശ്രീനിഷും. പേളി ഷെയര്‍ ചെയ്‍ത ഒരു ഫോട്ടോയാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

ഗര്‍ഭിണിയായ പേളി തന്റെ വയറില്‍ കൈവെച്ചിരിക്കുന്ന ഫോട്ടോയാണ് ഷെയര്‍ ചെയ്‍തിരിക്കുന്നത്. എപ്പോഴും മുകളിലേക്കാണ് നോട്ടം, കാരണം അവിടെയാണ് നക്ഷത്രങ്ങള്‍ ഉള്ളത് എന്ന മനോഹരമായ ക്യാപ്ഷനും എഴുതിയിരിക്കുന്നു. ഒട്ടേറെ ആരാധകരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. മലയാളത്തിലെ ആദ്യത്തെ ബിഗ് ബോസ് ഷോയിലെ മത്സാര്‍ഥികളായിരുന്നു പേളി മാണിയും ശ്രീനിഷും. അവതാരകയായും നടിയായും ശ്രദ്ധേയയായ പേളി മാണിയും സീരിയല്‍ നടൻ ശ്രീനിഷും ഷോ മുന്നേറവെ പ്രണയത്തിലാകുകയും ചെയ്‍തു. മെയ് അഞ്ച്, എട്ട് തിയ്യതികളില്‍ വിവാഹം നടന്നു.