നടിയായും അവതരാകയായും ശ്രദ്ധ നേടിയ കലാകാരിയാണ് പേളി മാണി. സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരാധകരുമായി സംവദിക്കാൻ സമയം കണ്ടെത്താറുള്ള താരമാണ് പേളി. പേളിയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ പേളി എഴുതിയ ഒരു കുറിപ്പ് ആണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. മറ്റുള്ളവരെയും സഹായിക്കാൻ മനസ് കാണിക്കണമെന്നാണ് പേളി കുറിപ്പില്‍ പറയുന്നത്.

പേളിയുടെ ഫേസ്‍ബുക്ക് പോസ്റ്റ്

എന്റെ പ്രിയപ്പെട്ടവരെ. സന്തോഷത്തോടെയുള്ളവരെ. എല്ലാവരോടും സ്‍നേഹം. നമ്മള്‍ എല്ലാവരും ഒന്നിച്ച് വലിയ പാഠങ്ങള്‍ പഠിക്കുകയാണ്. കരുത്തരാകാൻ ഒന്നിച്ചുനില്‍ക്കുകയാണ്. ഇപ്പോഴത്തെ സമയത്ത് ആരെങ്കിലും തളര്‍ന്നുപോകുന്നതായി നിങ്ങള്‍ കാണുന്നുണ്ടെങ്കില്‍ അവരെ സഹായിക്കാൻ തയ്യാറാകുക. എന്നിട്ട് നിങ്ങളുടെ യാത്ര തുടരുക. നമ്മള്‍ എല്ലാവരും ഒരുമിച്ച് ലക്ഷ്യത്തില്‍ എത്തുമ്പോഴായിരിക്കും കൂടുതല്‍ മധുരതരം അല്ലേ. മനുഷ്യനെന്ന നിലയില്‍ അതായിരിക്കും നമ്മളെ കൂടുതല്‍ സന്തോഷവാൻമാരാക്കുക.