പൂര്‍ണതയ്ക്കുവേണ്ടി ഏതറ്റം വരെയും പോകാന്‍ തയ്യാറല്ലാത്ത ഒരു സ്റ്റണ്ട് മാസ്റ്ററെ ഈ വീഡിയോയില്‍ കാണാം. 

'പുലിമുരുകന്‍' എന്ന വൈശാഖ്-മോഹന്‍ലാല്‍ ചിത്രമാണ് മലയാളികള്‍ക്കിടയില്‍ പീറ്റര്‍ ഹെയ്ന്‍ എന്ന ആക്ഷന്‍ കൊറിയോഗ്രഫര്‍ക്ക് ജനപ്രീതി നേടിക്കൊടുത്തത്. മലയാളത്തിന്റെ സ്‌ക്രീനില്‍ സ്ഥിരം കാണുന്ന ശൈലികളില്‍ നിന്ന് വേറിട്ടൊരു സമീപനം പീറ്റര്‍ ഹെയ്‌നിന്റേതായി പ്രേക്ഷകര്‍ വേഗത്തില്‍ തിരിച്ചറിഞ്ഞു. ഇപ്പോഴിതാ പുലിമുരുകന് ശേഷമുള്ള വൈശാഖിന്റെ അടുത്ത ചിത്രമായ മധുരരാജയിലെ ആക്ഷന്‍ സീക്വന്‍സുകളും ശ്രദ്ധ നേടുകയാണ്. കഥാപാത്രങ്ങളുടെ പരസ്പരമുള്ള പഞ്ചുകളില്‍ ഒതുങ്ങുന്നതല്ല ചിത്രത്തിലെ ആക്ഷന്‍ സീക്വന്‍സുകള്‍. 

നായ്ക്കള്‍ പങ്കെടുക്കുന്ന ഉദ്വേഗജനകമായ രംഗങ്ങളാണ് അന്ത്യത്തോടടുക്കുമ്പോള്‍ ചിത്രത്തിന്റെ ഗതിയെ ചടുലമാക്കുന്നത്. അത്തരത്തിലുള്ള ചില രംഗങ്ങളുടെ ചിത്രീകരണവീഡിയോ പുറത്തുവിട്ടിരിക്കുകയാണ് പീറ്റര്‍ ഹെയ്ന്‍. പൂര്‍ണതയ്ക്കുവേണ്ടി ഏതറ്റം വരെയും പോകാന്‍ തയ്യാറല്ലാത്ത ഒരു സ്റ്റണ്ട് മാസ്റ്ററെ ഈ വീഡിയോയില്‍ കാണാം.