വിജയ് സേതുപതി അതിഥിതാരം
മിഷ്‍കിന്‍റെ (Mysskin) സംവിധാനത്തില്‍ ആന്‍ഡ്രിയ ജെറമിയ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പിശാച് 2ന്‍റെ (Pisasu 2) റിലീസ് തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 31ന് ആണ് ചിത്രം തിയറ്ററുകളില്‍ എത്തുക. വിനായക ചതുര്‍ഥി ദിനമാണ് ഇത്. ഗോഥിക് ഹൊറര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. 2014ല്‍ മിഷ്കിന്‍റെ തന്നെ സംവിധാനത്തിലെത്തിയ പിശാചിന്‍റെ സീക്വല്‍ ആണ് ചിത്രം.
ടൈറ്റില്‍ റോളില്‍ ആൻഡ്രിയ ജെറമിയ എത്തുന്ന ചിത്രത്തില്‍ വിജയ് സേതുപതി അതിഥിതാരമായി എത്തുന്നു. ഒരു ഡോക്ടറുടെ വേഷത്തിലാണ് സേതുപതി എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. സൈക്കോ ഫെയിം രാജ്‍കുമാര്‍ പിച്ചുമണി, പൂര്‍ണ്ണ, നമിത കൃഷ്‍ണമൂര്‍ത്തി, സന്തോഷ് പ്രതാപ് എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്‍റെ സംഗീതം കാര്‍ത്തിക് രാജയാണ്. ഡിണ്ടിഗുളിലെ വനപ്രദേശത്തായിരുന്നു സിനിമയുടെ ചിത്രീകരണം.
ALSO READ : 'എല്ലാം ആത്മാർത്ഥതയോടെ ചെയ്യുന്ന പെണ്‍കുട്ടിയാണ് നൂറിൻ', പിന്തുണയുമായി സംവിധായകൻ
റോക്ക്ഫോര്‍ട്ട് എന്‍റര്‍ടെയ്‍ന്‍മെന്‍റിന്‍റെ ബാനറില്‍ ടി മുരുഗാനന്ദമാണ് നിര്‍മ്മാണം. തമിഴ് ഒറിജിനലിനൊപ്പം തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ മൊഴിമാറ്റ പതിപ്പുകളും തിയറ്ററുകളില്‍ റിലീസ് ചെയ്യും. സൈക്കോയ്ക്കു ശേഷം എത്തുന്ന മിഷ്കിന്‍ ചിത്രമാണിത്. അതേസമയം ആറണ്‍മണൈ 3 ആണ് ആന്‍ഡ്രിയയുടേതായി അവസാനം പ്രദര്‍ശനത്തിനെത്തിയ ചിത്രം. അനേല്‍ മേലെ പനിത്തുളി, വട്ടം, കാ, മാളിഗൈ എന്നിവയാണ് ആന്‍ഡ്രിയയുടേതായി പുറത്തുവരാനിരിക്കുന്ന മറ്റു ചിത്രങ്ങള്‍.
സംവിധാനം സോഹന്‍ സീനുലാല്‍; 'ദ് നെയിം' പൂർത്തിയായി
മമ്മൂട്ടിയും നദിയ മൊയ്‍തുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഡബിള്‍സ് എന്ന ചിത്രത്തിലൂടെ സംവിധാന അരങ്ങേറ്റം കുറിച്ചയാളാണ് സോഹന്‍ സീനുലാല്‍ (Sohan Seenulal). പിന്നീട് വന്യം എന്ന ചിത്രവും അദ്ദേഹം സംവിധാനം ചെയ്‍തു. എന്നാല്‍ അഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച സോഹന്‍റെ സംവിധാനത്തില്‍ പിന്നീട് സിനിമകളൊന്നും എത്തിയിരുന്നില്ല. ഇപ്പോഴിതാ ഒരിടവേളയ്ക്കു ശേഷം വീണ്ടും ഒരു ചിത്രവുമായി എത്തുകയാണ് സോഹന്‍ സീനുലാല്‍. ഷൈൻ ടോം ചാക്കോ, ബിനു പപ്പു, സംവിധായകൻ എം എ നിഷാദ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രത്തിന് ദ് നെയിം (The Name) എന്നാണ് പേരിട്ടിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം തൃശ്ശൂർ, ചാലക്കുടി, ആതിരപ്പിള്ളി എന്നിവിടങ്ങളിലായി പൂർത്തിയായി
ബെസ്റ്റ് വേ എന്റർടെയ്ൻമെന്‍റിന്‍റെ ബാനറിൽ അനൂപ് ഷാജി നിർമ്മിക്കുന്ന ഈ ചിത്രത്തിൽ സുധീർ കരമന, ജാഫർ ഇടുക്കി, സുനിൽ സുഖദ, പ്രജോദ് കലാഭവൻ, ജയകൃഷ്ണൻ, പാഷാണം ഷാജി, ആരാധ്യ ആൻ, മേഘാ തോമസ്, അഭിജ, ദിവ്യ നായർ, മീര നായർ, അനു നായർ, സരിതാ കുക്കു, ജോളി ചിറയത്ത്, ലാലി പി എം, അനഘ വി പി തുടങ്ങിയവരും അഭിനയിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം മുഹാദ് വെമ്പായം എഴുതുന്നു. ബി കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു.
