ബെംഗളൂരു: കന്നഡ പിന്നണി ഗായിക സുശ്മിത (26)യെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച രാവിലെ ബെം​ഗളൂരു അന്നപൂർണേശ്വരി നഗറിലെ വീട്ടിനുള്ളിലാണ് സുശ്മിതയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെ പീഡനത്തെ തുടർന്നാണ് സുശ്മിത ജീവനൊടുക്കിതെന്ന് ബന്ധുക്കൾ ആരോപിച്ചു.

മരിക്കുന്നതിന് മുമ്പ് താൻ ജീവനൊടുക്കാൻ പോവുകയാണെന്ന് കാണിച്ച് അമ്മയ്ക്ക് സുശ്മിത വാട്സാപ്പ് സന്ദേശം അയച്ചിരുന്നു. മണ്ഡ്യ സ്വദേശിനിയായ സുസ്മിത അഞ്ച് വർഷം മുൻപാണ് ചലച്ചിത്രമേഖലയിൽ സജീവമായത്. ഹാലു, ശ്രീസമന്യ തുടങ്ങിയ ചിത്രങ്ങളിൽ സുശ്മിത ​ഗാനമാലപിച്ചിട്ടുണ്ട്.

 

ശരത് കുമാർ ആണ് ഭർത്താവ്. സുശ്മിതയുടെ മരണ വാർത്ത കേട്ട് ഞെട്ടിയിരിക്കുകയാണ് ചലച്ചിത്രലോകം. സംഭവത്തിൽ അന്നപൂർണ്ണേശ്വരി നഗർ പൊലീസ് കേസ് രജിസ്റ്റ‍ർ ചെയ്തു.