നേരത്തേ ഏപ്രില്‍ 11ന് റിലീസ് ചെയ്യാന്‍ തീരുമാനിച്ച ചിത്രം തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിലക്കിനെ തുടര്‍ന്ന് നീട്ടിവെക്കുകയായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന 'പിഎം നരേന്ദ്ര മോദി'യുടെ റിലീസ് നാളെ. ഇന്ത്യയ്ക്കും ജിസിസിയ്ക്കും പുറമെ ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ, ഫിജി തുടങ്ങി നിരവധി രാജ്യങ്ങളിലും ചിത്രം റിലീസുണ്ട്.
നേരത്തേ ഏപ്രില്‍ 11ന് റിലീസ് ചെയ്യാന്‍ തീരുമാനിച്ച ചിത്രം തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിലക്കിനെ തുടര്‍ന്ന് നീട്ടിവെക്കുകയായിരുന്നു. ഒമംഗ് കുമാര്‍ സംവിധാനം ചെയ്യുന്ന 'പിഎം നരേന്ദ്ര മോദി'യില്‍ ടൈറ്റില്‍ റോളിലെത്തുന്നത് വിവേക് ഒബ്‌റോയ് ആണ്. അമിത് ഷായുടെ വേഷത്തില്‍ എത്തുന്നത് മനോജ് ജോഷിയും.

ദര്‍ശന്‍ കുമാര്‍, ബൊമാന്‍ ഇറാനി, പ്രശാന്ത് നാരായണന്‍, സെറീന വഹാബ്, ബര്‍ഖ ബിഷ്ത് സെന്‍ഗുപ്ത, അന്‍ജന്‍ ശ്രീവാസ്തവ് തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കും.
