സന്തോഷ് മോഹന്‍ സംവിധാനം
പൊലീസ് പശ്ചാത്തലത്തില്‍ കഥ പറയുന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രമാണ് പൊലീസ് ഡേ. ടിനി ടോം ആണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ ഡിവൈഎസ്പി ലാൽ മോഹനെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒരു സ്നീക്ക് പീക്ക് വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാര്‍. സന്തോഷ് മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം സദാനന്ദ ഫിലിംസിൻ്റെ ബാനറിൽ സജു വൈദ്യർ ആണ്.
ഹരീഷ് കണാരൻ, നന്ദു, ധർമജന്‍ ബോല്‍ഗാട്ടി, അൻസിബ, ശീ ധന്യ എന്നിവരും ഏതാനും പുതുമുഖങ്ങളും ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു. പുറത്തെത്തിയ ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള സ്നീക്ക് പീക്ക് വീഡിയോയില്‍ നന്ദുവാണ് ഉള്ളത്.
മനോജ് ഐ ജിയുടേതാണ് ചിത്രത്തിന്‍റെ രചന. സംഗീതം റോണി റാഫേൽ, ഡിനു മോഹൻ, ഛായാഗ്രഹണം ഇന്ദ്രജിത്ത്, എഡിറ്റിംഗ് രാകേഷ് അശോക്, കലാസംവിധാനം രാജ്യ ചെമ്മണ്ണിൽ, മേക്കപ്പ് ഷാമി, കോസ്റ്റ്യൂം ഡിസൈൻ റാണ പ്രതാപ്, നിശ്ചല ഛായാഗ്രഹണം ശാലു പേയാട്, ചീഫ് അസോസിയേറ്റ് ഡയറക്ടർ രതീഷ് നെടുമങ്ങാട്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് രാജൻ മണക്കാട്, പ്രൊഡക്ഷൻ കൺട്രോളർ രാജീവ് കൊടപ്പനക്കുന്ന്. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ചിത്രംഈ മാസത്തിൽത്തന്നെ പ്രദർശനത്തിനെത്തും. പിആര്‍ഒ വാഴൂർ ജോസ്.

