മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിംഗിന്‍റെ മരണത്തിൽ സുഹൃത്തും നടിയുമായ റിയാ ചക്രവർത്തിയെ പൊലീസ് ചോദ്യം ചെയ്തു. കേസന്വേഷിക്കുന്ന ബാന്ദ്രാ പൊലീസാണ് സ്റ്റേഷനിൽ വിളിച്ച് വരുത്തി ചോദ്യം ചെയ്തത്. മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് അർധരാത്രി രണ്ട് തവണ സുശാന്ത് നടിയെ ഫോണിൽ വിളിച്ചതായി കണ്ടെത്തിയിരുന്നു. വിഷാദ രോഗത്തിന് ചികിത്സയിലായിരുന്ന സുശാന്ത് നടിക്കൊപ്പം ആശുപത്രിയിൽ വന്നിരുന്നെന്ന് ചികിത്സിച്ച് ഡോക്ടറും മൊഴി നൽകിയിട്ടുണ്ട്. ഇയാളെ കൂടുതൽ ചോദ്യം ചെയ്യും. സുശാന്തിന്‍റെ മൂന്ന് സഹോദരിമാരുടേയും ജോലിക്കാരുടേയും ബോളിവുഡിലെ കാസ്റ്റിംഗ് ഡയറക്ടർ മുകേഷ് ഛബ്രയുടേയും മൊഴികൾ ഇതുവരെ രേഖപ്പെടുത്തിയിട്ടുണ്ട്.

സുശാന്ത് സിംഗ് രാജ്പുത്തിന്റെ അവസാന മണിക്കൂറുകൾ ഇങ്ങനെ

മുംബൈയിലെ ബാന്ദ്രയിൽ വാടകയ്ക്ക് താമസിച്ചിരുന്ന ഫ്ലാറ്റിലാണ് സുശാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ പത്തുമണിക്കും ഒരുമണിക്കുമിടയിലാണ് സുശാന്തിന്‍റെ മരണം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വീട്ടിലെ ജോലിക്കാരനാണ് പൊലീസിനെ വിവരമറിയിച്ചത്. ബാന്ദ്ര പൊലീസ് രണ്ടരയോടെ ഫ്ലാറ്റിൽ എത്തിയ പൊലീസ് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേ സമയം ആത്മഹത്യാക്കുറിപ്പൊന്നും തന്നെ കണ്ടെടുക്കാൻ സാധിച്ചിട്ടില്ല. സിനിമകളിൽ അവസരം കുറഞ്ഞ് തുടങ്ങിയെന്ന ആശങ്ക സുശാന്തിനുണ്ടായിരുന്നെന്നാണ് സുശാന്തിന്‍റെ അടുത്ത സുഹൃത്തുക്കൾ പറയുന്നത്. 

ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണം കൊലപാതകം; ആരോപണവുമായി കുടുംബം