തിരുവനന്തപുരം: മമ്മൂട്ടി നായകനാകുന്ന മാമാങ്കം സിനിമക്കെതിരെ സമൂഹമാധ്യമങ്ങള്‍ വഴി പ്രചാരണം നടത്തിയതിന് ഏഴു പേര്‍ക്കെതിരെ കേസെടുത്തു. സിനിമയുടെ മുൻ സംവിധായകൻ സജീവ് പിള്ള ഉൾപ്പടെയുള്ളവർക്കെതിരെയാണ് വിതുര പൊലീസ് കേസെടുത്തത്. സിനിമയുടെ നിർമ്മാണ കമ്പനി നൽകിയ പരാതിയിലാണ് കേസ്.

Read Also: 'മാമാങ്കത്തെ തകര്‍ക്കാന്‍ സംഘടിത നീക്കം'; ഡിഐജിക്ക് പരാതിയുമായി എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍

എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന മാമാങ്കം നിര്‍മിക്കുന്നത് വേണു കുന്നപ്പിള്ളിയാണ്. ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയത് ശങ്കര്‍ രാമകൃഷ്ണനാണ്. മലയാളത്തിനു പുറമേ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ, പ്രാചി തെഹ്ലാന്‍, മാസ്റ്റര്‍ അച്യുതന്‍ എന്നിവരാണ് ചിത്രത്തിലെ താരങ്ങള്‍.  എം ജയചന്ദ്രനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. കണ്ണൂര്‍, ഒറ്റപ്പാലം, കൊച്ചി, എറണാകുളം, വാഗമണ്‍ എന്നീ സ്ഥലത്താണ് ചിത്രീകരണം നടന്നത്.

Read Also: മാമാങ്കത്തിന്‍റെ റിലീസ് നീട്ടി; പുതിയ റിലീസ് ഡേറ്റ് ഡിസംബറില്‍