Asianet News MalayalamAsianet News Malayalam

'പൊന്നിയിൻ സെല്‍വൻ രണ്ടി'ന്റെ ലൈഫ്ടൈം കളക്ഷൻ റിപ്പോര്‍ട്ട്

തിയറ്റര്‍ റണ്‍ അവസാനിപ്പിച്ചിരിക്കുന്ന മണിരത്നം ചിത്രം ആകെ നേടിയതിന്റെ കണക്കുകള്‍ പുറത്ത്.

Ponniyin Selvan 2 film collection report out hrk
Author
First Published Jun 7, 2023, 4:21 PM IST

മണിരത്നത്തിന്റെ 'പൊന്നിയിൻ സെല്‍വന്റെ' രണ്ടാം ഭാഗവും ലോകമൊട്ടാകെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. കളക്ഷൻ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ചിരുന്നു ചിത്രം. ഇപ്പോഴിതാ മണിരത്‍നം ചിത്രത്തിന്റെ തിയറ്റര്‍ റണ്‍ അവസാനിച്ചിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. 'പൊന്നിയിൻ സെല്‍വൻ' രണ്ടിന്റെ ക്ലോസിംഗ് കളക്ഷൻ റിപ്പോര്‍ട്ടും ടോളിവുഡ് ഡോട് കോം പുറത്തുവിട്ടിരിക്കുകയാണ്.

'പൊന്നിയിൻ സെല്‍വൻ' ചിത്രത്തിന്റെ രണ്ടാം ഭാഗം തമിഴ്‍നാട്ടില്‍ നിന്ന് 136.40 കോടിയാണ് നേടിയിരിക്കുന്നത്. കേരളത്തില്‍ നിന്ന് ചിത്രം 16.80 കോടിയാണ് നേടിയത്. കര്‍ണാടകയില്‍ നിന്ന് ചിത്രം 21.10 കോടി രൂപയാണ് നേടിയിരിക്കുന്നത്. മണിരത്‍നത്തിന്റെ ഇതിഹാസ ചിത്രം 338.85 കോടി രൂപയാണ് ആകെ നേടിയിരിക്കുന്നത്.

വിക്രം, കാർത്തി, ജയം രവി, ഐശ്വര്യ റായ് ബച്ചൻ, തൃഷ കൃഷ്‍ണന്‍, റഹ്‍മാൻ, പ്രഭു, ജയറാം, ശരത് കുമാർ, വിക്രം പ്രഭു, ബാബു ആന്റണി, റിയാസ് ഖാൻ, ലാൽ, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിത ധൂലിപാല, ഐശ്വര്യ ലക്ഷ്‍മി, ജയചിത്ര, ബാലാജി ശക്തിവേല്‍, റിയാസ്‍ ഖാൻ, അര്‍ജുൻ ചിദംബരം, സാറാ അര്‍ജുൻ, കിഷോര്‍ തുടങ്ങി ഇന്ത്യന്‍ സിനിമയിലെ നിരവധി പ്രമുഖ താരങ്ങള്‍ ഒരുമിച്ച് അണിനിരക്കുകയാണ് 'പൊന്നിയിന്‍ സെല്‍വനി'ലൂടെ മണിരത്നത്തിന്‍റെ ഫ്രെയ്‍മില്‍. ലൈക്ക പ്രൊഡക്ഷൻസും മദ്രാസ് ടാക്കീസും സംയുക്തമായി നിർമ്മിച്ച ചിത്രമാണ് 'പൊന്നിയിൻ സെല്‍വൻ'. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് റിലീസ്. ബി ജയമോഹനും ഇളങ്കോ കുമാരവേലുമാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

എ ആര്‍ റഹ്‍മാന്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു. ശ്രീകര്‍ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റര്‍. രവി വര്‍മ്മനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. പ്രൊഡക്ഷന്‍ ഡിസൈനര്‍ തോട്ട തരണി, വസ്ത്രാലങ്കാരം ഏക ലഖാനി എന്നിവരുമാണ്.

Read More: 'ഞാൻ ഒരു അടിയടിച്ചു, പാക്കിസ്ഥാൻകാരൻ സ്‍ട്രക്ചറില്‍ ആയി', അഭിമാന നിമിഷങ്ങള്‍ വെളിപ്പെടുത്തി അനിയൻ മിഥുൻ

മിഥുന് ഇഷ്‍ടമായിരുന്നുവെന്ന് പുറത്തെത്തിയപ്പോഴാണ് കൂടുതല്‍ മനസിലായത്: ശ്രുതി ലക്ഷ്‍മി

Follow Us:
Download App:
  • android
  • ios