Asianet News MalayalamAsianet News Malayalam

Ponniyin Selvan : മണിരത്‌നത്തിന്റെ 'പൊന്നിയിൻ സെൽവൻ'; ഒടിടി അവകാശം വിറ്റത് റെക്കോർഡ് തുകയ്ക്ക്

ആദ്യ ഭാഗമായ 'പൊന്നിയിൻ സെൽവൻ-1' 2022 സെപ്റ്റംബർ 30- ന് പ്രദർശനത്തിനെത്തുമെന്നാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്.

Ponniyin Selvan ott rights sold for record price
Author
Chennai, First Published Apr 30, 2022, 10:17 AM IST

തിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്നം(Mani Ratnam) അണിയിച്ചൊരുക്കിയ ബ്രഹ്മാണ്ഡ ചിത്രമാണ് 'പൊന്നിയിൻ സെൽവൻ'( Ponniyin Selvan). രണ്ട് ഭാ​ഗങ്ങളായി എത്തുന്ന ചിത്രത്തിന്റെ ആദ്യഭാ​ഗത്തിന്റെ സ്ട്രീമിങ്ങ് അവകാശം സ്വന്തമാക്കിയിരിക്കുകയാണ് ആമസോൺ പ്രൈം. 

125 കോടിക്കാണ് സ്ട്രീമിങ്ങ് അവകാശം വിറ്റുപോയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. തിയറ്റർ റിലീസിന് ശേഷമായിരിക്കും ആമസോണിലൂടെ സ്ട്രീമിങ്ങ് ആരംഭിക്കുക. ആദ്യ ഭാഗമായ 'പൊന്നിയിൻ സെൽവൻ-1' 2022 സെപ്റ്റംബർ 30- ന് പ്രദർശനത്തിനെത്തുമെന്നാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്.

ചിത്രത്തില്‍ വലിയ താരനിരയാണ് അണിനിരക്കുന്നത്. വിക്രം, ജയംരവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആൻ്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ഐശ്വര്യാ റായ് ബച്ചൻ, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കൾ ചിത്രത്തിലുണ്ട്.

ആദിത്യ കരികാലന്‍ എന്നാണ് വിക്രം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. പ്രകാശ് രാജ് അവതരിപ്പിക്കുന്ന സുന്ദര ചോഴര്‍ എന്ന കഥാപാത്രം ആദ്യം അമിതാബ് ബച്ചനായിരുന്നു ചെയ്യാനിരുന്നത്. കുന്ധവി എന്നാണ് തൃഷ ചെയ്യുന്ന കഥാപാത്രത്തിന്റെ പേര്. ചോഴ രാജകുമാരിയാണ് കുന്ധവി. ഏ.ആർ.റഹ്മാനാണ് സംഗീത സംവിധായകൻ.

ഛായാഗ്രഹണം രവി വർമ്മൻ. തോട്ട ധരണിയും വാസിം ഖാനും ചേർന്നാണ് കലാ സംവിധാനം. ശ്രീകർ പ്രസാദ് എഡിറ്റിംഗും ശ്യാം കൗശൽ ആക്ഷൻ കൊറിയോഗ്രഫിയും ബൃന്ദ നൃത്ത സംവിധാനവും ഏക ലഖാനി വസ്ത്രാലങ്കാരവും നിർവ്വഹിക്കുന്നു. 

മിതാലി രാജിന്റെ ജീവിതവുമായി 'സബാഷ് മിതു'; റിലീസ് പ്രഖ്യാപിച്ചു

പ്‍സി (Taapsee) നായികയാകുന്ന ചിത്രമാണ് 'സബാഷ് മിതു' (Shabaash Mithu). വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിതാലി രാജിന്റെ ജീവിതമാണ് പ്രമേയം. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ തപ്‍സി ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

ജൂലായ് 15ന് ചിത്രം തിയേറ്ററുകളില്‍ എത്തും. തപ്‌സി പന്നുവാണ് മിതാലിയുടെ വേഷത്തില്‍ എത്തുന്നത്. ഫെബ്രുവരിയില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തുമെന്ന് പറഞ്ഞരുന്നെങ്കിലും കൊവിഡ് സാഹചര്യത്തില്‍ റിലീസ് മാറ്റുകയായിരുന്നു. ശ്രീജിത്ത് മുഖര്‍ജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിര്‍ഷ റേ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. ശ്രീകര്‍ പ്രസാദാണ് ചിത്രത്തിന്റെ ചിത്രസംയോജനം. തപ്‍സിക്ക് പ്രതീക്ഷയുള്ള ചിത്രങ്ങളില്‍ ഒന്നാണ് 'സബാഷ് മിതു'. അമിത് ത്രിവേദിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. 

Follow Us:
Download App:
  • android
  • ios