Asianet News MalayalamAsianet News Malayalam

നൂറ് വയസുകാരനായി ഞെട്ടിക്കാന്‍ വിജയരാഘവന്‍; 'പൂക്കാലം' തിയറ്ററുകളിലേക്ക്

ആനന്ദത്തിനു ശേഷം ഗണേഷ് രാജ് സംവിധാനം ചെയ്യുന്ന ചിത്രം

Pookkaalam release date announced Vijayaraghavan ganesh raj nsn
Author
First Published Mar 27, 2023, 2:43 PM IST

ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് തിയറ്ററുകളിലെത്തി യുവാക്കളുടെ ഹരമായി മാറിയ ചിത്രമായിരുന്നു ആനന്ദം. ഇതിനു ശേഷം ഗണേഷ് രാജ് എഴുതി സംവിധാനം ചെയ്യുന്ന പൂക്കാലം തിയറ്ററുകളിലേക്ക് എത്തുകയാണ്. ഏപ്രിൽ എട്ടിനാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. ഒരു ഇടത്തരം കുടുംബത്തിലെ നൂറ് വയസ്സുള്ള ദമ്പതിമാരുടെ കഥ പറയുന്ന ചിത്രം ഇട്ടൂപ്പിന്‍റെയും കൊച്ചുത്രേസ്യാമ്മയുടേയും അവരുടെ മക്കളുടെയും മരുമക്കളുടെയും കൊച്ചുമക്കളുടെയും കഥയാണ് പറയുന്നത്. വിജയ രാഘവനും, കെ.പി.എ.സി ലീലയുമാണ് ഇട്ടൂപ്പ് - കൊച്ചു ത്രേസ്യാമ്മ ദമ്പതിമാരായി ചിത്രത്തിലെത്തുന്നത്. ഇവരെ കൂടാതെ നിരവധി താരങ്ങള്‍ ചിത്രത്തിലുണ്ട്. ആനന്ദം സിനിമയില്‍ ടാറ്റുമോളായി എത്തിയ അന്നു ആന്‍റണിയും വരുണായെത്തിയ അരുണ്‍ കുര്യനും പൂക്കാലത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ഇട്ടൂപ്പ് കുടുംബനാഥനായ കൂട്ടുകുടുംബത്തിലെ ഏറ്റവും ഇളയ മകളുടെ മകള്‍ എല്‍സിയുടെ മനസമ്മതത്തിലൂടെയാണ് കഥ നടക്കുന്നത്. അന്നു നടക്കുന്ന ഒരു സംഭവവും അതിലൂടെ ചുറ്റിപ്പറ്റി അരങ്ങേറുന്ന സംഭവങ്ങളുമാണ് ഈ സിനിമ. ഈ സംഭവം ഈ കുടുംബത്തില്‍ പല മാറ്റങ്ങള്‍ക്ക് ഇടയാക്കുകയും പല തിരിച്ചറിവുകള്‍ക്കും കാരണമാകുകയും ചെയ്യുന്നതാണ് സിനിമയുടെ ഇതിവൃത്തം. അന്നു ആന്‍റണിയാണ് എത്സി എന്ന കഥാപാത്രമായെത്തിയിരിക്കുന്നത്. അരുണ്‍ കുര്യനാണ് ആണ് എത്സി യുടെ ഭാവി വരന്‍ സുശീലിനെ അവതരിപ്പിക്കുന്നത്. ആനന്ദത്തിന്‍റെ ഛായാഗ്രാഹകനായ ആനന്ദ് സി ചന്ദ്രനാണ് പൂക്കാലത്തിന്‍റേയും ഡിഒപി. ആനന്ദത്തിൽ മനോഹര ഗാനങ്ങൾ ഒരുക്കിയ സച്ചിന്‍ വാര്യര്‍ തന്നെയാണ് സംഗീതവും ഒരുക്കുന്നത്.

ഈ ചിത്രത്തില്‍ തികച്ചും വ്യത്യസ്ഥമായ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അബു സലിമാണ്. എത്സിയുടെ പിതാവായാണ് അദ്ദേഹം സ്ക്രീനില്‍ എത്തുന്നത്. മുഴുനീള കോമഡി കഥാപാത്രം ആദ്യമായാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. വളരെ സുപ്രധാനമായ ഒരു കഥാപാത്രത്തെ സുഹാസിനിയും അവതരിപ്പിക്കുന്നു. ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, ജോണി ആന്‍റണി, അരുൺ കുര്യൻ, അനു ആന്‍റണി, റോഷൻ മാത്യു, ശരത് സഭ, അരുൺ അജിത് കുമാർ, അരിസ്റ്റോ സുരേഷ്, അമൽ രാജ്, കമൽ രാജ്, രാധ ഗോമതി, ഗംഗ മീര, കാവ്യ ദാസ്, നവ്യ ദാസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ. ഒപ്പം രഞ്ജിനി ഹരിദാസ്, സെബിൻ ബെൻസൺ, ഹരീഷ് പേങ്ങൻ, അശ്വനി ഖലേ, ജിലു ജോസഫ്, നിരണം രാജൻ, കനകലത, അസ്തലെ, അഥീന ബെന്നി, ഹണി റോസ്, ഹരിത മേനോൻ, കൊച്ചു പ്രേമൻ, നോയ് ഫ്രാൻസി, മഹിമ രാധാകൃഷ്ണ, ശ്രീരാജ്, ആദിത്യ മോഹൻ, ജോർഡി പൂഞ്ഞാർ എന്നിവരും അഭിനയിക്കുന്നുണ്ട്.

സി.എന്‍.സി. സിനിമാസ് ആന്‍റ് തോമസ് തിരുവല്ലാ ഫിലിംസിന്‍റെ ബാനറില്‍ വിനോദ് ഷൊര്‍ണൂരും തോമസ് തിരുവല്ലയും ചേര്‍ന്നു നിര്‍മ്മിച്ചിരിക്കുന്നതാണ് ചിത്രം.  കൈതപ്രം, റഫീഖ് അഹമ്മദ്, വിനായക് ശശികുമാര്‍ എന്നിവരാണ് ഗാനരചന. മിഥുന്‍ മുരളി എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം സൂരജ് കുറവിലങ്ങാട്, മേക്കപ്പ് റോണക്‌സ് സേവ്യര്‍, കോസ്റ്റ്യും ഡിസൈന്‍ റാഫി കണ്ണാടിപ്പറമ്പ്, നിര്‍മ്മാണ നിര്‍വ്വഹണം ജാവേദ് ചെമ്പ്, എക്സി.പ്രൊഡ്യൂസര്‍ വിനീത് ഷൊർണൂർ,സൗണ്ട് ഡിസൈനിംഗ് സിങ്ക് സിനിമ, ചീഫ് അസോ ഡയറക്ടര്‍ വിശാഖ് ആർ വാര്യർ, അസോ ഡയറക്ടര്‍ ലിബെൻ സേവ്യർ, സൗണ്ട് മിക്സിംഗ് വിപിൻ നായര്‍, കളറിസ്റ്റ് പിലാർ റഷീദ്, സ്റ്റിൽസ് സിനറ്റ് സേവ്യര്‍, പബ്ലിസിറ്റി ഡിസൈൻ അരുൺ തെറ്റയിൽ, മാര്‍ക്കറ്റിംഗ് സ്‌നേക്ക്പ്ലാന്‍റ്.

ALSO READ : ഇത്തവണ യുദ്ധം ഈ ഒറിജിനല്‍സ് തമ്മില്‍; ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ 18 മത്സരാര്‍ഥികളെക്കുറിച്ച് അറിയേണ്ടതെല്ലാം

Follow Us:
Download App:
  • android
  • ios