Asianet News MalayalamAsianet News Malayalam

അശ്ലീല വീഡിയോ: രാജ് കുന്ദ്രയ്‍ക്ക് എതിരെ നടി പൂനം പാണ്ഡെ നല്‍കിയ പരാതിയും അന്വേഷിക്കുന്നു

വീഡിയോ നിര്‍മാണവുമായി ബന്ധപ്പെട്ട് പൂനം പാണ്ഡെ രാജ് കുന്ദ്രയ്‍ക്ക് എതിരെ പരാതി നല്‍കിയിരുന്നു.

Poonam Pandey allegation against Raj Kundra
Author
Kochi, First Published Jul 21, 2021, 2:30 PM IST

ബോളിവുഡ് ലോകത്തെ ഞെട്ടിച്ച ഒന്നായിരുന്നു രാജ് കുന്ദ്രയുടെ അറസ്റ്റ്. അശ്ലീല വീഡിയോ നിര്‍മിച്ച കേസില്‍ ആണ് ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവുകൂടിയായ രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്‍തത്. മുംബൈ പൊലീസാണ് രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്‍തത്. മുമ്പ് രാജ് കുന്ദ്രയ്‍ക്ക് എതിരെ പൂനം പാണ്ഡ നല്‍കിയ കേസും പൊലീസ് അന്വേഷിക്കുന്നതായാണ്  വാര്‍ത്ത.

രാജ് കുന്ദ്രയ്ക്കും സഹായി സൗരവ് കുശ്വാഹയ്ക്കും എതിരെ  പൂനം പാണ്ഡം കഴിഞ്ഞ വര്‍ഷം പരാതി നല്‍കിയിരുന്നു. രാജ് കുന്ദ്ര തന്റെ വീഡിയോ നിയമവിരുദ്ധമായി ഉപയോഗിക്കുന്നുവെന്നായിരുന്നു പൂനം പാണ്ഡെ പരാതിപ്പെട്ടത്.  മുംബൈ ഹൈക്കോടതിയില്‍ ആണ് പൂനം പാണ്ഡെ പരാതി നല്‍കിയത്. രാജ് കുന്ദ്ര അറസ്റ്റിലായതിനാല്‍ ആ പരാതിയും അന്വേഷിക്കാനാണ് പൊലീസിന്റെ തീരുമാനം. ഇപ്പോള്‍ നടന്ന അറസ്റ്റിനെക്കുറിച്ച് തനിക്കൊന്നും പറയാനില്ലെന്നാണ് പൂനം പാണ്ഡെ വ്യക്തമാക്കിയത്. എന്റെ ഹൃദയം ശില്‍പ ഷെട്ടിയുടെയും കുഞ്ഞുങ്ങളുടെയും ഒപ്പമാണ്. അവർ ഏതുതരം മാനസികാവസ്ഥയിലൂടെയാകും കടന്നുപോകുകയെന്ന് ചിന്തിക്കാൻപോലും കഴിയുന്നില്ല. ഞാൻ അനുഭവിച്ച മാനസിക സംഘര്‍ഷങ്ങളെക്കുറിച്ച് പങ്കുവയ്ക്കാനുള്ള അവസരം ഇതല്ല എന്നും പൂനം പാണ്ഡെ പറഞ്ഞു.

പൂനത്തിന്റെ ആരോപണം രാജ് കുന്ദ്ര നിഷേധിച്ചിരുന്നു.

അശ്ലീല ചിത്രം നിർമ്മിക്കുന്ന റാക്കറ്റിനെ ഫെബ്രുവരിയില്‍ മുംബൈ പൊലീസ് പിടികൂടിയിരുന്നു. അപ്പോഴായിരുന്നു കുന്ദ്രയ്‍ക്ക് എതിരെ കേസ് ഫയൽ ചെയ്‍തത്. കേസില്‍ തെളിവുകള്‍ ലഭിച്ചതോടെയാണ് അടുത്തിടെ കുന്ദ്രയെ അറസ്റ്റ് ചെയ്‍തത്. സംഭവത്തില്‍  പ്രധാന  പ്രതി കുന്ദ്രയാണ്. കുന്ദ്രയ്‌ക്കെതിരെ മതിയായ തെളിവുകൾ ഉണ്ടെന്ന് പൊലീസ് അറിയിച്ചു. അശ്ലീല സിനിമകള്‍ നിര്‍മിച്ചതിനും അവ ചില മൊബൈല്‍ ആപുകള്‍ വഴി പ്രചരിപ്പിച്ചതിനുമാണ് കേസ് എടുത്തിരിക്കുന്നത്.  കേസിൽ ഒമ്പത് പേർ ഇതുവരെ അറസ്റ്റിലായി. യുവതികൾക്ക് സിനിമയില്‍ അവസരം വാഗ്‍ദാനം ചെയ്‍ത് ഭീഷണിപ്പെടുത്തി ഷൂട്ടിംഗിന് എത്തിച്ച് അശ്ലീല രംഗങ്ങൾ ചിത്രീകരിക്കുകയായിരുന്നു ഈ റാക്കറ്റ്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios