രു ക്രിസ്മസ് ദിനത്തിലാണ് മലയാള സിനിമയിലേക്ക് മൂന്ന് ചെറുപ്പക്കാരുടെ കടന്നുവരവ്. മലയാളികളുടെ പ്രിയ താരങ്ങളായ മോഹൻലാലും പൂർണിമ ഭാഗ്യരാജും ശങ്കറും ആയിരുന്നു ആ താരങ്ങൾ. ഫാസിൽ സംവിധാനം ചെയ്ത മഞ്ഞിൽ​ വിരിഞ്ഞ​ പൂക്കൾ ആയിരുന്നു ചിത്രം. ഇപ്പോഴിതാ ചിത്രം പുറത്തിറങ്ങി നാല്പത് വർഷം പിന്നിടുമ്പോൾ പഴയകാല ഓർമകൾ പങ്കുവയ്ക്കുകയാണ് പൂർണിമ. 

"മഞ്ഞിൽ​ വിരിഞ്ഞ​ പൂക്കൾ എന്ന മനോഹര ചിത്രത്തിലൂടെ എനിക്കും ലാലിനും ശങ്കറിനും പുതുജീവിതം ലഭിച്ചിട്ട് 40വർഷം"എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് പൂർണിമ കുറിച്ചത്. ഒപ്പം എല്ലാവർക്കും താരം ക്രിസ്മസ് ആശംസകളും നേർന്നു.

1980-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ്‌ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ. തിരനോട്ടം എന്ന ചിത്രത്തിലാണ് മോഹൻലാൽ ആദ്യം അഭിനയിച്ചതെങ്കിലും മോഹൻലാലിന്റെ പുറത്തിറങ്ങിയ ആദ്യചിത്രം മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ആയിരുന്നു. പുതുമുഖം തന്നെയായിരുന്ന ശങ്കർ നായകനായഭിനയിച്ച ഈ ചിത്രത്തിൽ പ്രതിനായകവേഷമാണ്‌ മോഹൻലാൽ ചെയ്തത്. പൂർണിമ ആയിരുന്നു നായിക.