ചെന്നൈ: രജനികാന്ത് ഉടൻ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം നടത്തണമെന്ന് രജനീ മക്കൾ മൺഡ്രം. പാർട്ടി പ്രഖ്യാപനം ആവശ്യപ്പെട്ട് തമിഴ്നാട്ടിൽ വിവിധ ജില്ലകളിൽ ആരാധക സംഘടനയായ രജനീ മക്കൾ മണ്ഡ്രം പോസ്റ്റർ പതിച്ചു. 

രജനീകാന്ത് സജീവമായി രാഷ്ട്രീയത്തിലിറങ്ങാൻ സമയമായെന്നാണ് പോസ്റ്ററിലെ ഉള്ളടക്കം. രജനികാന്തിന്‍റെ പാർട്ടി പ്രഖ്യാപനത്തിന് കാതോർത്ത് ഇരിക്കുകയാണെന്നും ഇനിയും കാത്തിരിക്കാൻ വയ്യെന്നും പോസ്റ്ററില്‍ പറയുന്നു. ചെന്നൈയിൽ ഡിഎംകെ ആസ്ഥാനത്തിന് മുന്നിലും രജനീകാന്തിൻ്റെ പോസ്റ്റർ പതിപ്പിച്ചിട്ടുണ്ട്.