ചിത്രം ചോര്‍ന്നതില്‍ നിരാശനായി പ്രഭാസ്, കമ്പനിയോട് വൻ തുക നഷ്‍ടപരിഹാരം ആവശ്യപ്പെട്ട് നിര്‍മാതാക്കള്‍
സംവിധായകൻ നാഗ് അശ്വിൻ ആണ്.

പ്രഭാസ് നായകനാകുന്ന സയൻസ് ഫിക്ഷൻ ചിത്രമാണ് കല്‍ക്കി 2898 എഡി. കല്‍ക്കി 2898 എഡിയിലെ പ്രഭാസിന്റെ ഫോട്ടോകള്‍ ലീക്കായിരുന്നു. ഇതില്‍ വൻ നഷ്‍ടപരിഹാരം ആവശ്യപ്പെട്ടിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. ചിത്രത്തിന്റെ വിഎഫ്‍ക്സ് ചെയ്യാൻ ഏല്‍പ്പിച്ച കമ്പനിയോട് നിര്‍മാതാക്കള്‍ നഷ്‍ടപരിഹാരം തേടിയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.
ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ട പ്രശസ്‍ത തെലുങ്ക് സംവിധായകൻ നാഗ് അശ്വിൻ ഒരുക്കുന്നതാണ് കല്‍ക്കി 2898 എഡി. സമീപകാലത്ത് പ്രഭാസിന് ഹിറ്റുകള്‍ നേടാനാകാത്തതിനാല്‍ ചിത്രം ആരാധകര്‍ക്ക് പ്രതീക്ഷയാണ്. പ്രഭാസ് നായകനാകുന്നത് ടൈം ട്രാവല്‍ സിനിമ അല്ല എന്ന് സംഭാഷണ രചയിതാവായ സായ് മാധവ് ബുറ നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രഭാസ് നായകനാകുന്നത് ടൈം ട്രാവല്‍ സിനിമ അല്ല എന്ന് സംഭാഷണ രചയിതാവായ സായ് മാധവ് ബുറ നേരത്തെ വ്യക്തമാക്കിയിരുന്നു.
സി അശ്വനി ദത്താണ് നിര്‍മാണം. ചിത്രം വൈജയന്തി മൂവീസിന്റെ ബാനറിലായിരിക്കും. തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ സന്തോഷ് നാരായണനായിരിക്കും 'കല്‍ക്കി 2898 എഡി'യുടെയും പാട്ടുകള്‍ ഒരുക്കുക. സംവിധായകൻ നാഗ് അശ്വിൻ തിരക്കഥയുമെഴുതുന്ന ചിത്രത്തില്‍ ദീപീക പദുക്കോണ്‍ നായികയാകുമ്പോള്‍ മറ്റ് പ്രധാന വേഷങ്ങളില്‍ കമല്‍ഹാസൻ, അമിതാഭ് ബച്ചനും എത്തുന്നുണ്ട്.
സംവിധായകൻ പ്രശാന്ത് നീലിന്റെ പുതിയ ചിത്രം 'സലാര്‍' പ്രഭാസ് നായകനായി ഡിസംബര്‍ 22ന് റിലീസാകും. പൃഥ്വിരാജും ഒരു പ്രധാനപ്പെട്ട വേഷത്തില്‍ ചിത്രത്തില്‍ ഉണ്ടാകും. 'കെജിഎഫി'ലൂടെ രാജ്യത്തെ ഒരു സ്റ്റാര്‍ സംവിധായകനായ പ്രശാന്ത് നീലും പ്രഭാസും ഒന്നിക്കുന്നുവെന്നതിനാല്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് 'സലാറി'നായി. ശ്രുതി ഹാസൻ ആണ് പ്രഭാസ് ചിത്രത്തില്‍ നായികയായി എത്തുന്നത്. മധു ഗുരുസ്വാമിയാണ് സലാറിന്റെ പ്രതിനായക കഥാപാത്രമായി വേഷമിടുന്നത്. ഭുവൻ ഗൗഡയാണ് സലാറിന്റെ ഛായാഗ്രാഹകൻ. സംഗീതം രവി ബസ്രുര്‍ ആണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക