ഒടിടി റൈറ്റ്‍സിന് വമ്പൻ തുകയാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നതും.
കാത്തിരിപ്പിനൊടുവില്‍ സലാര്‍ എത്തിയിരിക്കുന്നു. പ്രഭാസ് നിറഞ്ഞാടുകയാണ് സലാറില്‍. ഒപ്പം മലയാളത്തിന്റെ പൃഥ്വിരാജും. സംവിധായൻ പ്രശാന്ത് നീലിന്റെ ചിത്രം ഒടിടിയില്‍ എവിടെ കാണാം എന്നതിലും റിലീസോടെ വ്യക്തതയുണ്ടായിരിക്കുകയാണ്.
ഒടിടി റൈറ്റ്‍സ് നേടിയിരിക്കുന്നത് നെറ്റ്‍ഫ്ലിക്സാണെന്ന് തിയറ്റര്‍ പ്രദര്‍ശനത്തില്‍ ക്രഡിറ്റുകളില്‍ നിന്ന് വ്യക്തമായിരിക്കുകയാണ്. ഒടിടി റൈറ്റ്‍സിന് സലാറിന് 160 കോടി രൂപയാണ് ലഭിച്ചത് എന്നാണ് റിലീസിനു മുന്നേ ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്‍തിരുന്നത്. വര്‍ദ്ധരാജ് മാന്നാര്‍ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ പൃഥ്വിരാജ് എത്തിയത്. ദേവ എന്ന നായക കഥാപാത്രമായിട്ട് നായകൻ പ്രഭാസും വേഷമിട്ടപ്പോള്‍ പ്രേക്ഷകര്‍ക്ക് ലഭിച്ചത് ഒരു വമ്പൻ ചിത്രമാണ്.
മാസ് അപ്പീലുള്ള ഒരു കഥാപാത്രമാണ് ചിത്രത്തില്‍ പ്രഭാസിന്റേത് എന്നാണ് സലാര്‍ കണ്ട മിക്ക പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്. പൃഥ്വിരാജിന്റെ വര്‍ദ്ധരാജ് മാന്നാറാകട്ടെ ഇമോഷണല്‍ രംഗങ്ങളിലടക്കം നിറഞ്ഞുനില്‍ക്കുന്നു. പൃഥ്വിരാജും നായകൻ പ്രഭാസും സലാര്‍ സിനിമയില്‍ അടുത്ത സുഹൃത്തുക്കളായിട്ടാണ് വേഷമിട്ടിരിക്കുന്നത്. സലാര്‍ വലിയ ക്യാൻവാസിലായതില്‍ നിര്‍ണായകമായ താരം പൃഥ്വിരാജ് ആണ് എന്ന് നേരത്തെ സംവിധായകൻ പ്രശാന്ത് നീല്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത് മലയാളികളെ വലിയ ആവേശത്തിലാക്കിയിരുന്നു.
ആഗോള ബോക്സ് ഓഫീസില്‍ പ്രഭാസ് ചിത്രം സൃഷ്‍ടിക്കുന്ന ചലനങ്ങള്‍ക്കായാണ് ഇനി പ്രേക്ഷകരുടെ കാത്തിരിപ്പ്. ബാഹുബലി രണ്ടാണ് ഇന്ത്യൻ സിനിമകളില്‍ കളക്ഷനില്‍ നിലവില്‍ രണ്ടാമത് എന്നതിനാല്‍ പ്രഭാസ് നായകനാകുന്നവയില്‍ ആരാധകര്‍ക്ക് വലിയ പ്രതീക്ഷകളാണ്. കെജിഎഫ് രണ്ടും ഇന്ത്യൻ സിനിമകളുടെ കളക്ഷൻ റെക്കോര്‍ഡില്‍ മുൻനിരയിലാണ് എന്നതിനാല്‍ സംവിധായകൻ എന്ന നിലയില്‍ പ്രശാന്ത് നീലിനും പ്രതീക്ഷയുടെ ഭാരമുണ്ടെങ്കിലും കേരളത്തിലും വടക്കേന്ത്യയിലുമടക്കം സലാറിന് വമ്പൻ സ്വീകാര്യതയാണ് ലഭിക്കുന്നത് എന്ന് റിപ്പോര്‍ട്ട് ആശ്വാസകരമാണ്.
