പ്രഭാസിന്റേതായി കാത്തിരിക്കുന്ന സിനിമയാണ് രാധേ ശ്യാം. പൂജ ഹെഗ്ഡെയാണ് ചിത്രത്തില്‍ നായികയാകുന്നത്. സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ സിനിമയുടെ അവസാന ഭാഗങ്ങള്‍ ഹൈദരാബാദിലെ താജ് ഫല്‍ക്നുമ പാലസില്‍ ചിത്രീകരിക്കുകയാണ് എന്നതാണ് പുതിയ വാര്‍ത്ത. കൊവിഡ് കാരണമായിരുന്നു സിനിമയുടെ ചിത്രീകരണം നീണ്ടത്. ഇപ്പോള്‍ സിനിമ ചിത്രീകരണം പൂര്‍ത്തിയാക്കുകയാണ് സിനിമയുടെ പ്രവര്‍ത്തകര്‍.

രാധേ ശ്യാം സംവിധാനം ചെയ്യുന്നത് രാധ കൃഷ്‍ണ കുമാര്‍ ആണ്. സിനിമയുടെ ക്ലൈമാസ് രംഗങ്ങള്‍ക്കായി 30 കോടി രൂപ ചെലവിട്ട് സെറ്റ് നിര്‍മിക്കുന്നുവെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു.ക്ലൈമാക്സ് രംഗത്തിലെ വളരെ പ്രധാനപ്പെട്ട രംഗങ്ങള്‍ ഇവിടെയായിരിക്കും ചിത്രീകരിക്കുക. ഇറ്റലിയില്‍ ചിത്രീകരിക്കാൻ ഉദ്ദേശിച്ച ചില രംഗങ്ങളാണ് ഇപോള്‍ ഹൈദരാബാദിലെ താജ് ഫല്‍ക്നുമ പാലസില്‍  ചെയ്യുന്നത്. സിനിമയുടെ ക്ലൈമാക്സ് രംഗങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യക്കുന്നത്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രാധേ ശ്യാം.

കൊവിഡ് മഹാമാരി കാരണം സിനിമയുടെ ചിത്രീകരണത്തിന് തടസം നേരിട്ടിരുന്നു.

പ്രഭാസ് - പൂജ ഹെഗ്‌ഡെ താരജോഡികളായി എത്തുന്ന  രാധേ ശ്യാം ചിത്രത്തിന്  സംഗീതം ഒരുക്കുന്നത്  തമിഴ് സംഗീത സംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകരനാണ്. ശ്രീകാന്ത് പ്രസാദാണ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്.  2021 ല്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.