പ്രഭാസ് നായകനാകുന്ന പുതിയ ചിത്രം 'ആദിപുരുഷി'ന്റെ റിലീസ് പ്രഖ്യാപിച്ചു.
പ്രഭാസ് നായകനാകുന്ന പുതിയ ചിത്രമാണ് 'ആദിപുരുഷ്'. ഇതിഹാസ കാവ്യം 'രാമായണം' അടിസ്ഥാനമാക്കിയിട്ടാണ് ചിത്രം എത്തുന്നത്. പ്രഖ്യാപനം മുതലേ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ചിത്രമാണ് 'ആദിപുരുഷ്'. ഇപ്പോഴിതാ പ്രഭാസ് നായകനാകുന്ന ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചിരിക്കുകയാണ് (Adipurush release date).
'ആദിപുരുഷ്' എന്ന പ്രഭാസ് ചിത്രം 2023 ജനുവരി 12നാണ് റിലീസ് ചെയ്യുക. ഹിന്ദിക്കും തെലുങ്കിനും പുറമേ ചിത്രം തമിഴിലും മലയാളത്തിലും കന്നഡയിലും മൊഴിമാറ്റിയും എത്തും. ഓം റാവത്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രഭാസിനൊപ്പം 'ആദിപുരുഷ്' എന്ന ചിത്രത്തില്‍ കൃതി സനോണ്‍ സെയ്‍ഫ് അലി ഖാൻ, സണ്ണി സിംഗ്, ദേവദത്ത നാഗെ, വത്സല്‍ ഷേത്, തൃപ്‍തി തുടങ്ങിയവരും അഭിനയിക്കുന്നു.
ഭുഷൻ കുമാര്‍, കൃഷൻ കുമാര്‍, ഓം റാവത്ത് , പ്രസാദ് സുതാര്‍, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ടി സീരിസ് ഫിലിംസും റെട്രോഫൈല്‍സുമാണ് ബാനര്‍. സചേത്- പരമ്പരയാണ് ആദിപുരുഷ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ആദിപുരുഷ് എന്ന പ്രഭാസ് ചിത്രം എന്തായാലും ഇന്ത്യൻ വെള്ളിത്തിരയില്‍ ഒരു വിസ്‍മയമായി മാറുമെന്നാണ് പ്രതീക്ഷ.
Read More : ഇത് 'വിക്രമാദിത്യ'യുടെയും 'പ്രേരണ'യുടെയും പ്രണയം, 'രാധേ ശ്യാം' ഗാനം
പ്രഭാസിന്റെ 'രാധേ ശ്യാമെ'ന്ന ചിത്രമാണ് വൈകാതെ റിലീസ് ചെയ്യാനുള്ളത്. രാധ കൃഷ്‍ണ കുമാറിന്റെ സംവിധാനത്തിലാണ് 'രാധേ ശ്യാം'. കൊവിഡ് കാരണമായിരുന്നു പ്രഭാസ് ചിത്രത്തിന്റെ റിലീസ് പല തവണ മാറ്റിവയ്‍ക്കേണ്ടി വന്നത്. മാര്‍ച്ച് 11ന് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിലെ ഗാനങ്ങളൊക്കെ ഹിറ്റായിരുന്നു.
ജസ്റ്റിൻ പ്രഭാകറാണ് ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. 'പ്രേരണ' എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ പൂജ ഹെഗ്‍ഡെ എത്തുക. ഹസ്‍തരേഖ വിദഗ്ദ്ധനായ 'വിക്രമാദിത്യ'നെന്ന കഥാപാത്രമായിട്ടാണ് പ്രഭാസ് 'രാധേ ശ്യാമി'ലുള്ളത്. തിയറ്ററുകളില്‍ തന്നെയാണ് പ്രഭാസ് ചിത്രം 'രാധേ ശ്യാം' റിലീസ് ചെയ്യുക.
ഭൂഷണ്‍ കുമാര്‍, വാംസി, പ്രമോദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നു. യുവി ക്രിയേഷന്‍, ടി - സീരീസ് ബാനറിലാണ് നിര്‍മാണം. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- എന്‍ സന്ദീപ്. സച്ചിൻ ഖറേഡേക്കര്‍, പ്രിയദര്‍ശിനി, മുരളി ശര്‍മ, സാഷ ഛേത്രി, കുനാല്‍ റോയ് കപൂര്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
ആക്ഷന്‍: നിക്ക് പവല്‍. ശബ്‍ദ രൂപകല്‍പന: റസൂല്‍ പൂക്കുട്ടി. നൃത്തം: വൈഭവി, കോസ്റ്റ്യൂം ഡിസൈനര്‍: തോട്ട വിജയഭാസ്‌കര്‍, ഇഖ ലഖാനി.
പ്രഭാസിനെ നായകനാക്കി 'കെജിഎഫ്' സംവിധായകൻ പ്രശാന്ത് നീലിന്റെ ചിത്രവും വരാനുണ്ട്. ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് പ്രഭാസ് നായകനാകുന്ന 'സലാർ'. ശ്രുതി ഹാസന്‍ ആണ് ചിത്രത്തിലെ നായിക. 'സലാര്‍' എന്ന ടൈറ്റില്‍ കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ പ്രഭാസ് അഭിനയിക്കുന്നത്. 'ആദ്യ' എന്ന കഥാപാത്രമാണ് ചിത്രത്തില്‍ ശ്രുതി ഹാസൻ. പ്രശാന്ത് നീല്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ഭുവൻ ഗൗഡയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുക. രവി ബസ്രുര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. അഭികെജിഎഫ് നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് ആണ് 'സലാറി'ന്‍റെയും നിര്‍മ്മാണം. മധു ഗുരുസ്വാമിയാണ് പ്രതിനായക വേഷത്തില്‍ എത്തുന്നത്.
'സലാറി'നൊപ്പം നിരവധി ബിഗ് ബജറ്റ് ചിത്രങ്ങളുടെ ഭാഗമാവുകയാണ് പ്രഭാസ്. നാഗ് അശ്വിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന, ഇനിയും പേരിട്ടിട്ടില്ലാത്ത സയന്‍സ് ഫിക്ഷന്‍ ചിത്രവും പ്രഭാസിന്‍റേതായി വരാനിരിക്കുന്ന പ്രോജക്റ്റാണ്.
'അര്‍ജുന്‍ റെഡ്ഡി'യും അതിന്‍റെ ബോളിവുഡ് റീമേക്ക് ആയിരുന്ന 'കബീര്‍ സിംഗും' സംവിധാനം ചെയ്‍ത സന്ദീപ് റെഡ്ഡി വാങ്കയുടെ പുതിയ ചിത്രത്തിലും നായകൻ പ്രഭാസാണ്. സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'സ്‍പിരിറ്റ്' എന്നാണ് പേരിട്ടിരിക്കുന്നത്. ടി സിരീസും യുവി ക്രിയേഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം.
