Asianet News MalayalamAsianet News Malayalam

ഇതാ ആ വമ്പൻ പ്രഖ്യാപനം, 'സലാറി'ന്റെ റിലീസ് തിയ്യതി പുറത്തുവിട്ടു

പ്രഭാസ് നായകനാകുന്ന ചിത്രത്തിന്റെ പോസ്റ്ററും പുറത്തുവിട്ടു.

Prabhas starrer new film Salaar release date announcement
Author
Kochi, First Published Aug 15, 2022, 2:44 PM IST

പ്രഭാസ് നായകനാകുന്ന പുതിയ സിനിമയാണ് 'സലാര്‍'. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'സലാര്‍'.  ഇപ്പോഴിതാ 'സലാര്‍' എന്ന സിനിമയുടെ റിലീസ് തിയ്യതി പുറത്തുവിട്ടിരിക്കുകയാണ്. 2023 സെപ്‍തംബര്‍ 28ന് ആണ് ചിത്രം റിലീസ് ചെയ്യുക

സലാറിന്റെ പുതിയ പോസ്റ്ററും പുറത്തുവിട്ടു. ഇന്ത്യ, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക എന്നിവടങ്ങളിലായിരിക്കും ചിത്രീകരണം. 'കെജിഎഫ്' എന്ന ചിത്രത്തിലൂടെ രാജ്യത്തിന്റെ ശ്രദ്ധ നേടിയ പ്രശാന്ത് നീല്‍ ആണ് 'സലാര്‍' സംവിധാനം ചെയ്യുന്നത്.  സലാറിന്റെ റിലീസ് പ്രഖ്യാപനം ഓണ്‍ലൈനില്‍ തരംഗമായാരിക്കുകയാണ്.

പ്രഭാസ് ഇരട്ട വേഷത്തിലായിരിക്കും ചിത്രത്തില്‍ അഭിനയിക്കുക എന്നാണ് റിപ്പോര്‍ട്ട്. രണ്ട് കാലഘട്ടങ്ങളില്‍ ആയിട്ടുള്ള കഥയായിരിക്കും ചിത്രം പറയുന്നത് എന്നുമാണ് സൂചന. 'ബാഹുബലി' എന്ന ഹിറ്റ് ചിത്രത്തില്‍ ഇരട്ട വേഷത്തിലെത്തി മനംകവര്‍ന്ന നായകനാണ് പ്രഭാസ്. 'ബാഹുബലി' പോലെ വൻ ഹിറ്റ് തന്നെയായിരിക്കും പൃഥ്വിരാജും അഭിനയിക്കുന്ന 'സലാര്‍' എന്നുമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

വിജയ് കിരംഗന്ദുറാണ് ചിത്രത്തിന്റെ നിര്‍മാണം. 'കെജിഎഫ്' എന്ന ചിത്രത്തിന്റെ ബാനറായ ഹൊംബാളെ ഫിലിംസ് ആണ് 'സലാറും' നിര്‍മിക്കുന്നത്. ശ്രുതി ഹാസൻ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. മധു ഗുരുസ്വാമിയാണ് ചിത്രത്തില്‍ പ്രതിനായക വേഷത്തില്‍ അഭിനയിക്കുന്നത്.

ഹൈദരാബാദ് രാമ നായിഡു സ്റ്റുഡിയോസിലായിരുന്നു' സലാറി'ന്റെ ആദ്യ ഷെഡ്യുള്‍. രവി ബസ്രുറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഭുവൻ ഗൗഡയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. എന്തായാലും പ്രഭാസിന്റെ 'സലാര്‍' എന്ന ചിത്രത്തിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകര്‍.

പ്രഭാസ് നായകനായി  'ആദിപുരുഷ്' എന്ന ചിത്രവും ഒരുങ്ങുന്നുണ്ട്. ഇതിഹാസ കാവ്യമായി രാമായണത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രത്തില്‍ രാമനായിട്ടാണ് പ്രഭാസ് അഭിനയിക്കുന്നത്. ഓം റൗട്ട് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'ആദിപുരുഷ്' എന്ന പ്രഭാസ് ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശം വൻ തുകയ്‍ക്ക് വിറ്റുപോയെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

നെറ്റ്ഫ്ലിക്സ് 'ആദിപുരുഷ്' ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്സ് റെക്കോര്‍ഡ് തുകയ്‍ക്ക് സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. 250 കോടി രൂപയ്‍ക്കാണ് 'ആദിപുരുഷെ'ന്ന ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്സ് നെറ്റ്‍ഫ്ലിക്സ് സ്വന്തമാക്കിയെന്ന് മൂവി ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. വൻ ബജറ്റിലാണ് പ്രഭാസ് ചിത്രം ഒരുങ്ങുക എന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 500 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ് എന്ന് തുടക്കത്തില്‍ തന്നെ വാര്‍ത്തകള്‍ വന്നിരുന്നു. 100 കോടിക്ക് അടുത്തായിരുന്നു ചിത്രത്തില്‍ പ്രഭാസിന് പ്രതിഫലം നിശ്ചയിച്ചിരുന്നത്. പ്രഭാസ് പിന്നീട് 120 കോടി രൂപ പ്രതിഫലമായി ആവശ്യപ്പെട്ടുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. തുടര്‍ന്ന് 'ആദിപുരുഷി'ന്റെ ബജറ്റ് 25 ശതമാനം ഉയരുമെന്നാണ് റിപ്പോര്‍ട്ട്. ഇതേക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല. എന്തായാലും ബോളിവുഡിലെ സൂപ്പര്‍ താരങ്ങളില്‍ പലരേക്കാളും പ്രഭാസിന് 'ആദിപുരുഷി'നായി പ്രതിഫലം ലഭിക്കുമെന്ന് ഉറപ്പ്.

Read More : എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിന ആശംസകളുമായി 'കാപ്പ'യുടെ പ്രത്യേക പോസ്റ്റര്‍ പുറത്തുവിട്ടു

Follow Us:
Download App:
  • android
  • ios