Asianet News MalayalamAsianet News Malayalam

റിലീസിന് മുന്നേ റെക്കോര്‍ഡ്, സലാര്‍ ഒടിടി സ്‍ട്രീമിംഗ് നെറ്റ്‍ഫ്ലിക്സിന്

പ്രഭാസ് നായകനാകുന്ന സലാര്‍ സിനിമയുടെ ഒടിടി സ്‍ട്രീമിംഗ് നെറ്റ്ഫ്ലിക്സിന്.

 

Prabhas starrer Salaar film ott rights sold to netflix for record price report hrk
Author
First Published Sep 13, 2023, 2:00 PM IST

പ്രഭാസ് പാൻ ഇന്ത്യൻ സൂപ്പര്‍ താരം ആണ് എന്നതില്‍ തര്‍ക്കമില്ല. സമീപകാലത്ത് പ്രഭാസിന് ചില പരാജയങ്ങളുണ്ടായെങ്കിലും താരത്തില്‍ ആരാധകര്‍ക്ക് പ്രതീക്ഷകളുണ്ട്. അതുകൊണ്ടാണ് പ്രഭാസിന്റെ ഓരോ സിനിമയുടെയും വാര്‍ത്തകള്‍ക്കായി ആരാധകര്‍ കാത്തിരിക്കുന്നത്. പ്രഭാസ് നായകനാകുന്ന സലാര്‍ എന്ന ചിത്രത്തിന്റെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്.

സലാര്‍ നെറ്റ്‍ഫ്ലിക്സിന്

റിലീസ് പലതവണ മാറ്റിവെച്ചെങ്കിലും പ്രഭാസ് ചിത്രം ആരാധകരുടെ ചര്‍ച്ചകളില്‍ നിറയുകയാണ്. സലാറിന്റെ റിലീസ് സെപ്‍തംബര്‍ 28നാണെന്ന് ആദ്യം പ്രഖ്യാപിച്ചിരുന്നെങ്കിലും മാറ്റിയതായി ഇപ്പോള്‍ അറിയിച്ചിരിക്കുകയാണ്. എന്നാല്‍ എന്നായിരിക്കും എന്ന് വ്യക്തമാക്കിയിട്ടില്ല. അതിനിടെയില്‍ സലാറിന്റെ റിലീസിന് ശേഷമുള്ള ഒടിടി റൈറ്റ്‍സ് റെക്കോര്‍ഡ് തുകയ്‍ക്ക് നെറ്റ്ഫ്ലിക്സിന് വിറ്റുവെന്നാണ് ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാലൻ ട്വീറ്റ് ചെയ്‍തിരിക്കുന്നത്.

പ്രഭാസിനൊപ്പം പൃഥ്വിരാജും

 ചിത്രത്തിന്റെ പ്രമോഷനുകള്‍  വിദേശ രാജ്യങ്ങളിലടക്കം തുടങ്ങിയെങ്കിലും റിലീസ് മാറ്റുകയായിരുന്നു. 'കെജിഎഫി'ന്റെ ലെവലില്‍ തന്നെ വമ്പൻ ചിത്രമായി പ്രശാന്ത് നീല്‍ ഒരുക്കുന്ന 'സലാര്‍ നവംബറില്‍ ആയിരിക്കും റിലീസ് ചെയ്യുക എന്നാണ് പുതിയ റിപ്പോര്‍ട്ട്. പ്രഭാസ് നെഗറ്റീവ് ഷെയ്‍ഡുള്ള ഒരു കഥാപാത്രമായിട്ടായിരിക്കും എത്തുക. പൃഥ്വിരാജും പ്രധാനപ്പെട്ട ഒരു വേഷത്തില്‍ ചിത്രത്തില്‍ എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്.

നായികയായി ശ്രുതി ഹാസൻ

'കെജിഎഫ്' എന്ന ചിത്രത്തിന്റെ ബാനറായ ഹൊംബാളെ ഫിലിംസിന്റെ വിജയ് കിരംഗന്ദുറാണ് 'സലാര്‍' നിര്‍മിക്കുന്നത്. ശ്രുതി ഹാസൻ നായികയായി എത്തുന്നു. വരദരാജ് മന്നാറായിട്ടാണ് സലാറില്‍ പൃഥ്വിരാജ്.  ജഗപതി ബാബു, ടിന്നു ആനന്ദ്, ഈശ്വരി റാവു, രാമചന്ദ്ര രാജു, ശ്രിയ റെഡ്ഡി സപ്‍തഗിരി, ഝാൻസി, ജെമിനി സുരേഷ് എന്നിവരും സലാറിലുണ്ട്. വില്ലനായി മധു ഗുരുസ്വാമിയാണ് ചിത്രത്തില്‍. ഭുവൻ ഗൗഡയാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സംഗീതം രവി ബസ്രുര്‍ ആണ്.

Read More: 'തുടക്കം മോശമായെങ്കിലും..' ആര്‍ഡിഎക്സിനെ അനുകരിച്ച് വീഡിയോയുമായി നവ്യാ നായര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios